You are currently viewing സ്കൂൾ തുറക്കുന്നതിന് മൂന്നുമാസം മുമ്പ് പാഠപുസ്തക വിതരണം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

സ്കൂൾ തുറക്കുന്നതിന് മൂന്നുമാസം മുമ്പ് പാഠപുസ്തക വിതരണം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം: 2026-27 അധ്യയന വർഷം ആരംഭിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ സംസ്ഥാനത്ത് 5.9 കോടി പാഠപുസ്തകങ്ങളുടെയും 8 ലക്ഷം കൈത്തറി യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണത്തിന് ഇന്ന് തുടക്കമായി.

ഫെബ്രുവരി 13ന് തിരുവനന്തപുരം പട്ടം സെൻറ് മേരീസ് സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാഠപുസ്തക വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ തുറക്കുന്നതിന് മൂന്നുമാസം മുമ്പ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഒന്നാം വാല്യത്തിൽ 3.5 കോടിയും രണ്ടാം വാല്യത്തിൽ 1.9 കോടിയും ഉൾപ്പെടെ ആകെ 5.4 കോടി പാഠപുസ്തകങ്ങളാണ് ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്. കൂടാതെ, 15 വർഷത്തിനുശേഷം ഹയർ സെക്കൻഡറി പ്ലസ് വൺ വിഭാഗത്തിലെ പാഠപുസ്തകങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തിയതായും മന്ത്രി വ്യക്തമാക്കി.

പാഠപുസ്തക വിതരണത്തോടൊപ്പം വിദ്യാർത്ഥികൾക്കായുള്ള കൈത്തറി യൂണിഫോമുകളുടെ വിതരണവും ഇന്നുമുതൽ ആരംഭിച്ചു.പുതിയ അധ്യയന വർഷത്തിന് മുൻപ് ആവശ്യമായ പഠനസാമഗ്രികൾ മുഴുവൻ വിദ്യാർത്ഥികൾക്കും സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സംസ്ഥാനതല വിതരണ പരിപാടി ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply