You are currently viewing തടിയന്റമോൾ ട്രെക്കിംഗ് താൽക്കാലികമായി നിരോധിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കും

തടിയന്റമോൾ ട്രെക്കിംഗ് താൽക്കാലികമായി നിരോധിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കും

കുടക്: കർണാടക വനം വകുപ്പ് കുടകിലെ പ്രശസ്ത ട്രെക്കിംഗ് കേന്ദ്രമായ തടിയന്റമോൾ ഭാഗത്തേക്കുള്ള ട്രെക്കിംഗ് താൽക്കാലികമായി നിർത്തിവെച്ചു. 2026 ഏപ്രിൽ 11 വരെ നിരോധനം നിലവിലുണ്ടാകും.

കോഴിക്കോട് നാദാപുരം സ്വദേശിനിയായ ഐടി പ്രൊഫഷണൽ ജി.എസ്. ശരണ്യ 2026 ഏപ്രിൽ 2-ന് സംഘത്തോടൊപ്പം ട്രെക്കിംഗിനിടെ കാണാതായ സംഭവം പശ്ചാത്തലത്തിലാണ് നടപടി. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ നടത്തിയ നാല് ദിവസത്തെ വ്യാപകമായ തിരച്ചിലിന് പിന്നാലെ ഏപ്രിൽ 5-ന് ശരണ്യയെ സുരക്ഷിതമായി കണ്ടെത്തിയിരുന്നു.

സംഭവത്തെ തുടർന്ന് ട്രെക്കിംഗ് മേഖലയിലെ സുരക്ഷാ പ്രോട്ടോക്കോളുകൾ പുനഃപരിശോധിക്കാനും മെച്ചപ്പെടുത്താനും വനം വകുപ്പ് തീരുമാനിച്ചു. ട്രെക്കർമാർ വഴി തെറ്റുന്നത് തടയാൻ വ്യക്തമായ ട്രെയിൽ മാർക്കിംഗുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുക ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മടിക്കേരി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അറിയിച്ചു.

അതേസമയം, കുടക് ജില്ലയിലെ മറ്റ് പ്രധാന ട്രെക്കിംഗ് കേന്ദ്രങ്ങളായ കുമാര പർവതം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതും അധികൃതർ പരിഗണിക്കുന്നതായി സൂചനയുണ്ട്.

Leave a Reply