സംസ്ഥാനത്തെ മുരുകൻ ക്ഷേത്രങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ആചാരങ്ങളിലും പ്രാർത്ഥനകളിലും ഘോഷയാത്രകളിലും പങ്കെടുത്ത് തൈപ്പൂയം ആഘോഷിച്ചു.
തമിഴ് മാസമായ തായ് മാസത്തിലെ പൗർണ്ണമി ദിനത്തിൽ ആചരിക്കുന്ന ഉത്സവത്തിൽ ഭക്തർ, കാവടി ആട്ടം, പാൽ കാവടി എന്നിവയുൾപ്പെടെ വിവിധ വഴിപാടുകൾ മുരുക ഭഗവാന് നേരുന്നു. അനേകം ഭക്തർ ശുദ്ധീകരണത്തിൻ്റെയും ഭക്തിയുടെയും കർമ്മമെന്ന നിലയിൽ വേൽ ശൂലം കൊണ്ട് നാവിലും കവിളിലും ത്വക്കിലും തുളച്ച് തീവ്ര തപസ്സിനു വിധേയരാകുന്നു.
പഴനി, തിരുട്ടാണി, സ്വാമിമലൈ തുടങ്ങിയ പ്രമുഖ മുരുകൻ ക്ഷേത്രങ്ങളിൽ പ്രത്യേക അഭിഷേകങ്ങളും,അർച്ചനകളും , ഘോഷയാത്രകളും ദിവസം മുഴുവൻ നടന്നു.
തൈപ്പൂസം തമിഴ്‌നാട്ടിൽ മാത്രം ഒതുങ്ങുന്നില്ല, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ, മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, അതുപോലെ യുഎസ്, യുകെ, കാനഡ തുടങ്ങിയ വലിയ തമിഴ് ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒരു പ്രധാന ആഘോഷമാണ്.

കാഞ്ചീപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന
മുരുക ക്ഷേത്രമായ കുമരകോട്ടം ക്ഷേത്രം