You are currently viewing തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

തലശ്ശേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (TIFF) സംഘാടക സമിതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കോസ്മോപൊളിറ്റൻ ക്ലബ് ഹാളിൽ നടന്നു. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ പരിപാടി ഉദ്ഘാടനം ചെയ്തു.

ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ അധ്യക്ഷനായ ചടങ്ങിൽ അക്കാദമി സെക്രട്ടറി സി. അജോയ്, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, തലശ്ശേരി എ.എസ്.പി പി.ബി. കിരൺ, ചലച്ചിത്ര നിർമാതാവും ലിബർട്ടി തിയേറ്റർ സി.ഇ.ഒ.യുമായ പി.വി. ബഷീർ, സംവിധായകൻ പ്രദീപ് ചൊക്ലി, നടൻ സുശീൽ തിരുവങ്ങാട് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
ലിബർട്ടി തിയേറ്ററിൽ ഒക്ടോബർ 16 മുതൽ 19 വരെ അന്താരാഷ്ട്ര ചലച്ചിത്രമേള അരങ്ങേറും.

Leave a Reply