മധ്യകാലഘട്ടത്തിൽ പടിഞ്ഞാറൻ യൂറോപ്പിലെ വനങ്ങളിൽ വംശനാശം സംഭവിച്ച ഇനത്തിൽപെട്ട കാട്ടുപോത്ത് (ബൈസൺ) സ്വിറ്റ്സർലൻഡിൽ വീണ്ടും ജനിച്ചു.
വടക്കുപടിഞ്ഞാറൻ സ്വിറ്റ്‌സർലൻഡിലെ സോളോത്തൂൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്‌നെറ്റ് താൽ പദ്ധതിയുടെ ഭാഗമായി ജൂലൈ 4 ന് ജൂറ പർവതനിരയിലാണ് യൂറോപ്യൻ കാട്ടുപോത്ത് ജനിച്ചതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
2022 നവംബറിൽ ആരംഭിച്ച വിസ്‌നെറ്റ് താൽ സംരംഭം, യൂറോപ്യൻ കാട്ടുപോത്തിനെ മലനിരകളിലേക്ക് വീണ്ടും അവതരിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഒരു കന്നുകാലിയെ പ്രദേശത്ത് പുനരധിവസിപ്പിക്കാനാകുമോ എന്ന് നോക്കുകയാണ് ലക്ഷ്യം. സന്ദർശകർക്ക് വന്ന് പദ്ധതി കാണാൻ കഴിയും.
വൈസന്റ് എന്നും അറിയപ്പെടുന്ന യൂറോപ്യൻ കാട്ടുപോത്തിന് മധ്യകാലഘട്ടത്തിൽ പടിഞ്ഞാറൻ യൂറോപ്പിൽ വംശനാശം സംഭവിച്ചൂ. നാല് വയസ്സ് പ്രായമുള്ള ഒരു കാട്ടുപോത്ത്, നാലിനും ആറിനും ഇടയിൽ പ്രായമുള്ള മൂന്ന് എരുമകൾ, ഒരു കിടാവ്, എന്നിവയാണ് നിലവിൽ കൂട്ടത്തിലുള്ളത്. 37 ഏക്കർ വനമാണ് ഇവരുടെ ആവാസ വ്യവസ്ഥ.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാട്ടുപോത്തിന് മലകളിൽ അതിജീവിക്കാൻ കഴിയുമോ എന്ന് ഗവേഷകർ വിലയിരുത്തുമെന്ന് പദ്ധതിയുടെ വെബ്‌സൈറ്റിൽ പറയുന്നു.
വിസ്‌നെറ്റ് താൽ പ്രോജക്റ്റ് പറയുന്നത് മൃഗങ്ങൾ സാധാരണയായി ശാന്തശീലരാണ്, തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനിടയിൽ പ്രകോപിപ്പിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്താൽ അവ അപകടകാരികളാവും. ഇക്കാരണത്താൽ, അവയോട് അകലം പാലിക്കാൻ അവർ ആളുകളെ ഉപദേശിക്കുന്നു, പ്രത്യേകിച്ചും ഒരു അമ്മ നവജാത കാളക്കുട്ടിയുടെ കൂടെയായിരിക്കുമ്പോൾ.
മനുഷ്യരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് അമിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ നഷ്ടവുമാണ് വംശനാശത്തിനു പ്രധാനമായും കാരണമായത്. മാംസത്തിനൊപ്പം ആളുകൾ അവരുടെ തോൽ ഉപയോഗിക്കുകയും അവരുടെ കൊമ്പുകൾ കുടിക്കാനുള്ള പാത്രങ്ങളാക്കി മാറ്റുകയും ചെയ്തു.
1927-ൽ മൃഗശാലകളിലും സ്വകാര്യ പാർക്കുകളിലും 60 എണ്ണം പോലും ജീവിച്ചിരിപ്പില്ലാത്ത സമയത്താണ് അവസാനത്തെ വന്യ യൂറോപ്യൻ കാട്ടുപോത്ത് വെടിയേറ്റ് ചത്തത്
യൂറോപ്യൻ കാട്ടുപോത്ത് വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന കാട്ടുപോത്തിന് സമാനമല്ല, കാഴ്ചയിലും വലുപ്പത്തിലും വ്യത്യാസമുണ്ട്. അമേരിക്കയിലെ കാട്ടുപോത്ത് യൂറോപ്യൻ കാട്ടുപോത്തിനെക്കാൾ വളരെ വലുതാണ് . യെല്ലോസ്റ്റോൺ പോലുള്ള ദേശീയ പാർക്കുകളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. അവിടെ 6,000-ത്തോളം കാട്ടുപോത്തുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടു ന്നു