You are currently viewing ദേശീയപാത 66 ൻ്റെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള  ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയായി.

ദേശീയപാത 66 ൻ്റെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള  ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയായി.

  • Post author:
  • Post category:Kerala
  • Post comments:0 Comments

ദേശീയപാത 66 ൻ്റെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദൂരത്തിലുള്ള ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയായി.
1780.485 കോടി ചിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ പ്രസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രസ്തുത പദ്ധതിയുടെ കരാർ ഏറ്റെടുത്ത് വിജയകരമായും സമയബന്ധിതമായും പൂർത്തീകരിച്ചത്.

39 കിലോമീറ്റർ റീച്ചിൽ രണ്ട് മേൽപ്പാലങ്ങളും 4 മേജർ ബ്രിഡുകളും 4 മൈനർ ബ്രിഡുകളും 21 അണ്ടർ പാസുകളും 10 ഫൂട്ട് ഓവർ ബ്രിഡ്ഡുകളും 2 ഓവർ പാസുകളും നിർമ്മാണം പൂർത്തിയാക്കി ഗതാഗത യോഗ്യമായിട്ടിട്ടുണ്ട്.

കാസർഗോഡ് നഗരത്തിലെ ഒറ്റത്തൂൺ ഫ്ലൈഓവർ ദക്ഷിണേന്ത്യയിൽ തന്നെ 27 മീറ്റർ വീതിയിൽ ബോക്സ് ഗർഡർ മാതൃകയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഒറ്റത്തൂൺ ഫ്ലൈ ഓവറാണ്.

Leave a Reply