You are currently viewing ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താൻ ഡോഗ് സ്ക്വാഡും രംഗത്ത്

ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താൻ ഡോഗ് സ്ക്വാഡും രംഗത്ത്

  • Post author:
  • Post category:Kerala
  • Post comments:0 Comments

ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താൻ ഡോഗ് സ്ക്വാഡും ദുരന്തഭൂമിയിലിറങ്ങി. സൈന്യവും പോലീസും തമിഴ്‌നാട് ഫയർ റെസ്‌ക്യൂ സർവീസും ചേർന്ന് പരിശീലിപ്പിച്ച 11 നായ്ക്കളാണ് ചുരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടത്തും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.  പാറയും മണ്ണും അടിഞ്ഞുകൂടിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശനിയാഴ്ച ഡോഗ് സ്ക്വാഡിൻ്റെ തിരച്ചിൽ.   തെരച്ചിലിൻ്റെ അഞ്ചാം ദിവസമായ ശനിയാഴ്ച യന്ത്രങ്ങൾ എത്താൻ പ്രയാസമുള്ള തോട്ടിലും കുന്നിൻ ചെരുവിലും ഡോഗ് ഫോഴ്‌സിൻ്റെ സേവനം ഉപയോഗപ്പെടുത്തി.  ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം നിരവധി മൃതദേഹങ്ങൾ ഡോഗ് ഫോഴ്‌സിൻ്റെ സഹായത്തോടെ മണ്ണിനടിയിൽ നിന്ന് കണ്ടെത്തി.   പ്രതികൂല കാലാവസ്ഥയെയും പരുക്കൻ പാതകളെയും തരണം ചെയ്യാനുള്ള കരുത്ത് ഈ നായ്ക്കൾക്ക് ഉണ്ട്.

വയനാട് ഡോഗ് സ്ക്വാഡിലെ ഡോഗ്സ് മാഗി, കൊച്ചി സിറ്റി പോലീസ് ഡോഗ് സ്ക്വാഡിലെ മായ, മർഫി എന്നിവരും ദൗത്യത്തിലുണ്ട്.  ഇടുക്കി ഡോഗ് സ്ക്വാഡിലെ എയ്ഞ്ചൽ എന്ന നായയും നിലമ്പൂരിൽ പ്രവർത്തിക്കുന്നുണ്ട്.

  മൃതദേഹങ്ങൾ തിരയുന്നതിനും അപകടങ്ങളിൽ പരിക്കേറ്റവരെ കണ്ടെത്തുന്നതിനും നായ്ക്കളെ വിന്യസിക്കുന്നു.   നായ്ക്കളുടെ സഹായത്തോടെ മുണ്ടക്കൈയിൽ നിന്ന് മാത്രം ഇതുവരെ 15ലധികം മൃതദേഹങ്ങൾ കണ്ടെടുത്തു.   ചില നായ്ക്കൾ മൃതദേഹം കിടക്കുന്ന സ്ഥലങ്ങളിൽ വന്ന് കുരച്ച് സിഗ്നൽ നൽകുന്നു.   മറ്റുചിലപ്പോൾ രണ്ടു കൈകൊണ്ടും മണ്ണ് ചുരണ്ടും. നായ്ക്കൾ നൽകുന്ന സിഗ്നലുകൾ മനസ്സിലാക്കി പരിശീലകർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.   കൊക്കയാർ, പെട്ടിമുടി തുടങ്ങിയ ദുരന്തങ്ങളിൽ ഡോഗ് സ്ക്വാഡുകൾ കേരള പോലീസിന് ഏറെ സഹായകമായിട്ടുണ്ട്.

Leave a Reply