You are currently viewing ‘ദ എക്സോർസിസ്റ്റ്’ ൻ്റെ സംവിധായകൻ വില്യം ഫ്രീഡ്കിൻ അന്തരിച്ചു.

‘ദ എക്സോർസിസ്റ്റ്’ ൻ്റെ സംവിധായകൻ വില്യം ഫ്രീഡ്കിൻ അന്തരിച്ചു.

  • Post author:
  • Post category:World
  • Post comments:0 Comments

‘ദ എക്സോർസിസ്റ്റ്’ ‘ദി ഫ്രഞ്ച് കണക്ഷൻ’  തുടങ്ങിയ വിഖ്യാത സിനിമകളുടെ സംവിധായകനും ഓസ്കാർ ജേതാവുമായ  വില്യം ഫ്രീഡ്കിൻ 87-ാം വയസ്സിൽ ലോസ് ഏഞ്ചൽസിൽ വച്ച് അന്തരിച്ചു, വെറെറ്റി റിപോർട്ട് ചെയ്തു.

   1970-കളിൽ, ഹാൽ ആഷ്ബി, ഫ്രാൻസിസ് ഫോർഡ് കൊപ്പോള, പീറ്റർ ബോഗ്ഡനോവിച്ച് തുടങ്ങിയ ഇതിഹാസ ചലച്ചിത്ര നിർമ്മാതാക്കളുടെ കൂട്ടത്തിൽ ഫ്രെഡ്കിൻ ഒരു പ്രധാന സ്ഥാനം വഹിച്ചിരുന്നു

ഹൊറർ  ത്രില്ലർ വിഭാഗങ്ങളിലെ സംഭാവനകൾക്ക് ഫ്രീഡ്കിൻ അറിയപ്പെടുന്നു, ടെലിവിഷനിൽ നിന്നുള്ള തന്റെ അനുഭവം, പ്രത്യേകിച്ച് ഡോക്യുമെന്ററി ഫിലിം മേക്കിംഗിൽ, അത്യാധുനിക എഡിറ്റിംഗ് ശൈലിയിൽ അദ്ദേഹം സമന്വയിപ്പിച്ചു. അദ്ദേഹത്തിന്റെ  സിനിമയായ ‘ദി ഫ്രഞ്ച് കണക്ഷൻ’ ലോക പ്രശസ്തി നേടി.സിനിമയിലെ  കാർ ചേസ് രംഗങ്ങൾ എക്കാലത്തെയും മികച്ച വയായി കരുതപെടുന്നു.  മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നിവയുൾപ്പെടെ നിരവധി ഓസ്‌കാറുകൾ ഈ മാസ്റ്റർപീസ് നേടി. 

‘ദി ഫ്രഞ്ച് കണക്ഷന്റെ’ വിജയത്തെത്തുടർന്ന്, 1973-ൽ പുറത്തിറങ്ങിയ ‘ദ എക്സോർസിസ്റ്റ്’ എന്ന ചിത്രത്തിലൂടെ ഫ്രീഡ്കിൻ തന്റെ വിജയ പരമ്പര തുടർന്നു. ഒരു പെൺകുട്ടിയുടെ പൈശാചിക ബാധയെക്കുറിച്ചുള്ള വില്യം പീറ്റർ ബ്ലാറ്റിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഈ ഹൊറർ സിനിമ ലോകമെമ്പാടും $500 ദശലക്ഷം കളക്ഷൻ നേടിയെടുത്തു. ‘ദി ഗോഡ്ഫാദറി’നൊപ്പം, ബ്ലോക്ക്ബസ്റ്റർ സിനിമയുടെ യുഗം തുടങ്ങുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിച്ചു.

‘ദി എക്സോർസിസ്റ്റ്’ ഹൊറർ വിഭാഗത്തിൽ ശാശ്വതമായ മുദ്ര പതിപ്പിച്ചു. പോലീസ് ത്രില്ലറുകളിൽ ‘ദി ഫ്രഞ്ച് കണക്ഷൻ’ ചെലുത്തിയ സ്വാധീനം വളരെ വലുതാണ് .  സംവിധാനത്തിലെ മികവ് ഫ്രെഡ്കിന് മികച്ച സംവിധായകനുള്ള രണ്ടാമത്തെ ഓസ്കാർ നോമിനേഷൻ നേടിക്കൊടുത്തു. 

1935 ഓഗസ്റ്റ് 29 ന് ഇല്ലിനോയിസ്സിലാണ് ഫ്രീഡ്കിൻ ജനിച്ചത്.ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞയുടൻ തന്നെ ഫ്രീഡ്കിൻ ഡബ്ല്യുജിഎൻ-
ടിവി-യിലെ മെയിൽ റൂമിൽ ജോലി ചെയ്യാൻ തുടങ്ങി.18-ആം വയസ്സിൽ തത്സമയ ടെലിവിഷൻ ഷോകളും ഡോക്യുമെന്ററികളും ചെയ്തുകൊണ്ട് അദ്ദേഹം സംവിധാന രംഗത്ത് കാലുറപ്പിച്ചു.

  അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ ലെസ്ലി-ആൻ ഡൗൺ, ജീൻ മോറോ, ന്യൂസ് റീഡറായ കെല്ലി ലാൻഗെ എന്നിവരുമായുള്ള വിവാഹങ്ങൾ ഉൾപ്പെടുന്നു. അദ്ദേഹത്തോടാപ്പമുണ്ടായിരുന്നത് നാലാമത്തെ ഭാര്യയുമായ ലാൻസിംഗും രണ്ട് ആൺമക്കളുമാണ്.

Leave a Reply