You are currently viewing പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ സർക്കാർ നീട്ടി

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ സർക്കാർ നീട്ടി

പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 ജൂൺ 30 വരെ നീട്ടിയതായി ധനമന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

നേരത്തെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31 ആയിരുന്നു.

നിരവധി തയ്യതി പുനർ ക്രമീകരണങ്ങൾക്ക് ശേഷം , പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന  2023 ജൂൺ 30-ന് തീയതിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.

2023 ജൂലൈ 1 മുതൽ, പാൻ ആധാറുമായി  ബന്ധിപ്പിക്കാത്ത പക്ഷം പാൻ പ്രവർത്തനരഹിതമാകും.  എന്നിരുന്നാലും, 1,000 രൂപ ഫീസ് അടച്ച് നിശ്ചിത അതോറിറ്റിയെ ആധാർ അറിയിച്ചാൽ, 30 ദിവസത്തിനുള്ളിൽ പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Leave a Reply