You are currently viewing ഭൂമിയുടെ ഒസോൺ പാളിയിലെ ദ്വാരം വലുതാകുന്നു, ആശങ്കുണർത്തി ഉപഗ്രഹ ചിത്രം

ഭൂമിയുടെ ഒസോൺ പാളിയിലെ ദ്വാരം വലുതാകുന്നു, ആശങ്കുണർത്തി ഉപഗ്രഹ ചിത്രം

ചൊവ്വാഴ്ച പുറത്തുവിട്ട കോപ്പർനിക്കസ് സെന്റിനൽ-5P ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റ അൻ്റാർട്ടിക്കയുടെ മുകളിലെ ഓസോൺ പാളിയിലെ ദ്വാരം സെപ്റ്റംബർ 16-ന് 26 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വലുതായെന്ന് കാണിക്കുന്നു.ഇത് ബ്രസീലിൻ്റെ മൂന്നിരട്ടി വലിപ്പം വരും

ഈ വർഷം ഓസോൺ ദ്വാരം ഇത്ര വലുതായതിൻ്റെ കാരണം വ്യക്തമല്ലെന്ന് യൂറോപ്യൻ സ്പേസ് ഏജൻസി പറയുന്നു. ഒരുപക്ഷേ 2022 ജനുവരിയിൽ സമുദ്രത്തിനടിയിലെ അഗ്നിപർവ്വതമായ ഹംഗാ ടോംഗ-ഹംഗാ ഹാപായ് പൊട്ടിത്തെറിച്ചതുമായി ഇത് ബന്ധപ്പെട്ടിരിക്കാം, അല്ലെകിൽ ഭൂമിയുടെ കറക്കത്താൽ ഉണ്ടാകുന്ന ആർട്ടിക് കാറ്റും ഒരു ഘടകമായിരിക്കാം.

മുൻകാലങ്ങളിൽ, റഫ്രിജറേറ്ററിലും എയറോസോൾ കണ്ടെയ്‌നറുകളിലും ഒരുകാലത്ത് സാധാരണമായിരുന്ന ക്ലോറോഫ്ലൂറോകാർബൺസ് എന്ന മനുഷ്യനിർമ്മിത രാസവസ്തുക്കൾ ഓസോൺ പാളിയിലെ ദ്വാരത്തിന്റെ വലിയ വികാസത്തിലേക്ക് നയിച്ചു.എങ്കിലും 1987-ലെ മോൺട്രിയോൾ പ്രോട്ടോകോൾ എന്ന അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ഈ ഹാനികരമായ പദാർത്ഥങ്ങളുടെ ഉൽപാദനവും ഉപയോഗവും നിർത്തലാക്കി.
എന്നാൽ ഭൂമിയിൽ ക്ലോറോഫ്ലൂറോകാർബണുകളുടെ അംശങ്ങൾ അവശേഷിക്കുന്നതിനാൽ 2050 വരെ ഓസോൺ പാളി പൂർണ്ണമായും പഴയ രൂപത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ഓസോൺ പാളിയിലെ ദ്വാരം ഒരു ഗുരുതരമായ ആശങ്കയാണ്, കാരണം ഇത് കൂടുതൽ ഹാനികരമായ അൾട്രാവയലറ്റ് (UV) വികിരണം ഭൂമിയുടെ ഉപരിതലത്തിലെത്താൻ അനുവദിക്കുന്നു. UV വികിരണം ചർമ്മ അർബുദം, തിമിരം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. ഇത് ചെടികളെയും മൃഗങ്ങളെയും നശിപ്പിക്കുകയും ചെയ്യും.

ഫോസിൽ ഇന്ധനങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന മറ്റ് പ്രവർത്തനങ്ങളും കുറയ്ക്കുന്നതിലൂടെ ഓസോൺ പാളിയെ സംരക്ഷിക്കാൻ ഏവർക്കും സഹായിക്കാനാകും. കാലാവസ്ഥാ വ്യതിയാനം സ്ട്രാറ്റോസ്ഫിയറിനെ ചൂടാക്കാം, ഇത് കൂടുതൽ ഓസോൺ നശിക്കുന്നതിന് ഇടയാക്കും.ഇതിന് പരിഹാരമായി ഊർജ്ജത്തിൻ്റെ പുനരുപയോഗം, ഊർജ്ജക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളെയും നമ്മൾ സ്വീകരിക്കണ്ടതായിട്ടുണ്ട്.

Leave a Reply