സമുദ്രത്തിൻറെ ഏറ്റവും ആഴത്തിൽ ജീവിക്കുന്ന മത്സ്യത്തിൻ്റെ ചിത്രം ക്യാമറയിൽ പതിഞ്ഞു . ഇതുവരെയുള്ള ഏറ്റവും ആഴത്തിലുള്ള നിരീക്ഷണമാണിത്.
സ്യൂഡോലിപാരിസ് ജനുസ്സിലെ ഒരു തരം സ്നെയിൽ ഫിഷാണ് – 8,336 മീറ്റർ (8 കിലോമീറ്ററിലധികം)താഴെ ക്യാമറയിൽ പതിഞ്ഞത്.
ജപ്പാന്റെ തെക്ക് ഇസു-ഒഗസവാര ട്രെഞ്ചിൽ താഴ്ത്തിയ “ലാൻഡർ” എന്ന ഉപകരണം ആണ് ഇത് ചിത്രീകരിച്ചത്.
സമുദ്രത്തിലെ ഏറ്റവും
ആഴമുള്ള സ്ഥലങ്ങളിൽ ജീവിക്കാൻ കഴിയുന്ന ഒരു മത്സ്യ ഇനമാണ് സ്നെയിൽ ഫിഷുകൾ
പസഫിക്കിൽ തെക്ക് മരിയാന ട്രെഞ്ചിൽ 8,178 മീറ്ററിലായിരുന്നു മുമ്പത്തെ ആഴത്തിലുള്ള മത്സ്യ നിരീക്ഷണം. അതിനാൽ ഈ കണ്ടെത്തൽ മുൻ റെക്കോർഡിനെ മറികടന്നു.
8,200 മീറ്റർ മുതൽ 8,400 മീറ്റർ വരെ ആഴത്തിൽ മത്സ്യം കാണപ്പെടുമെന്ന് 10 വർഷം മുമ്പ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ആഴക്കടൽ ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു. ലോകമെമ്പാടുമുള്ള ഒരു ദശാബ്ദക്കാലത്തെ അന്വേഷണങ്ങൾ ഇത് സ്ഥിരീകരിച്ചു.
മിൻഡറോ-യുഡബ്ല്യുഎ ഡീപ് സീ റിസർച്ച് സെന്ററിന്റെ സ്ഥാപകനായ പ്രൊഫ ജെമിസൺ,ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് മറൈൻ സയൻസ് ആൻഡ് ടെക്നോളജിയിയുമായി ചേർന്ന് നടത്തിയ സമുദ്ര പര്യവേഷണത്തിലാണ് ആഴകടലിൽ സ്നെയിൽ ഫിഷിനെ കണ്ടെത്തിയത്
ഡിഎസ്എസ്വി പ്രഷർ ഡ്രോപ്പ് എന്ന കപ്പലിന്റെ വശത്ത് നിന്ന് പുറത്തിറക്കിയ വെയ്റ്റഡ് ഫ്രെയിമിൽ ഘടിപ്പിച്ച ക്യാമറ സംവിധാനമാണ് ജുവനൈൽ സ്യൂഡോലിപാരിസിനെ ചിത്രീകരിച്ചത്. കടൽജീവികളെ ആകർഷിക്കാൻ ഫ്രെയിമിൽ ചൂണ്ട ചേർത്തു.
പര്യവേഷണ സംഘത്തിന് 8,022 മീറ്റർ ആഴത്തിൽ ഏതാനം സ്നെയിൽ ഫിഷിനെ പിടികൂടുവാനും സാധിച്ചു.
സ്യൂഡോലിപാരിസ് ബെലിയേവി എന്ന ഇനം മത്സ്യം ഇതുവരെ പിടിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ആഴത്തിലുള്ള മത്സ്യമാണ്
സ്നൈൽഫിഷ് 300-ലധികം ഇനങ്ങളുണ്ട്, അവയിൽ ഭൂരിഭാഗവും യഥാർത്ഥത്തിൽ ആഴം കുറഞ്ഞ ജലജീവികളാണ്, അവ നദീമുഖങ്ങളിൽ കാണാം.
എന്നാൽ ചിലയിനം സ്നൈൽ ഫിഷിനു ആർട്ടിക്കിലെയും അന്റാർട്ടിക്കിലെയും തണുത്ത വെള്ളത്തിലും ലോകത്തിലെ ഏറ്റവും ആഴമേറിയ കിടങ്ങുകളിൽ നിലനിൽക്കുന്ന കടുത്ത സമ്മർദ്ദ സാഹചര്യങ്ങളിലും ജീവിക്കാൻ സാധിക്കും
8 കിലോമീറ്റർ താഴെ, സമുദ്രോപരിതലത്തെക്കാൾ 800 മടങ്ങ് മർദ്ദം അനുഭവിക്കുന്നു. അവയുടെ ജെലാറ്റിനസ് ശരീരം ഇത് അതിജീവിക്കാൻ സഹായിക്കുന്നു.
കിടങ്ങുകളിൽ ജീവിക്കുന്ന ചെറിയയിനം ക്രസ്റ്റേഷ്യനുകളാണ് (crustaceans) ഇവയുടെ ഭക്ഷണം