You are currently viewing വ്യാഴത്തിൻ്റെ ഉപഗ്രഹം അയോയുടെ പുതിയ ചിത്രങ്ങൾ ജുനോ ബഹിരാകാശ പേടകം പകർത്തി
ഏപ്രിൽ 9 ന് ബഹിരാകാശ പേടകത്തിൻ്റെ വ്യാഴത്തെ ചുറ്റി 60ാം പറക്കലിനിടെ നാസയുടെ ജൂനോയിലെ ജുനോകാം ഉപകരണം വ്യാഴത്തിൻ്റെ ഉപഗ്രഹമായ അയോയുടെ ഈ ദൃശ്യം പകർത്തി - ഫോട്ടോ/നാസ

വ്യാഴത്തിൻ്റെ ഉപഗ്രഹം അയോയുടെ പുതിയ ചിത്രങ്ങൾ ജുനോ ബഹിരാകാശ പേടകം പകർത്തി

ജൂനോ ബഹിരാകാശ പേടകം വ്യാഴവുമായുള്ള ഏറ്റവും പുതിയ സമാഗമത്തിൽ ഉപഗ്രഹമായ അയോയുടെ  ഏറ്റവും പുതിയ ചിത്രങ്ങൾ പകർത്തി. ഏപ്രിൽ 9-ന് വ്യാഴത്തിൻ്റെ സമീപത്ത് കൂടിയുള്ള 60-ാമത്തെ പറക്കലിൽ, ജൂനോയുടെ ജുനോകാം ഉപകരണം അയോയുടെ ദക്ഷിണ ധ്രുവപ്രദേശത്തിൻ്റെ ആദ്യത്തെ ചിത്രം പകർത്തി.

 “ഞങ്ങൾ അയോയെ ഒരു പുതിയ വെളിച്ചത്തിലാണ് കാണുന്നത്,” ജൂനോയുടെ പ്രധാന നിരിക്ഷകൻ സ്കോട്ട് ബോൾട്ടൺ  പ്രസ്താവനയിൽ പറഞ്ഞു.  “അയോ അഗ്നിപർവ്വതങ്ങളാൽ നിറഞ്ഞിരിക്കുന്നു, അവയിൽ ചിലത്  പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതായി ഞങ്ങൾ മനസ്സിലാകുന്നു”

 200 കിലോമീറ്റർ (127 മൈൽ) നീളമുള്ള ലോകി പടേര എന്ന കൂറ്റൻ ലാവാ തടാകത്തിൻ്റെ വിശദമായ നിരീക്ഷണങ്ങളും ഈ  പറക്കൽ ശാസ്ത്രജ്ഞർക്ക് നൽകി.  

 2023 ഡിസംബറിലും 2024 ഫെബ്രുവരിയിലും നടത്തിയ ധീരമായ രണ്ട് ഫ്ലൈബൈകളുടെ പരിസമാപ്തിയാണ് ഈ നിരീക്ഷണങ്ങൾ, അയോയുടെ പ്രക്ഷുഭതമായ ഉപരിതലത്തിൽ നിന്ന് 930 മൈൽ (1,500 കിലോമീറ്റർ) അകലെ വരെ ജൂണോ എത്തി.  ലഭിച്ച ഡാറ്റ അഗ്നിപർവ്വത ചന്ദ്രൻ്റെ അതിമനോഹരമായ ദൃശ്യം പ്രദാനം ചെയ്യുന്ന ഒരു ഫ്‌ളൈഓവർ ആനിമേഷനായി മിഷൻ ശാസ്ത്രജ്ഞർ  പ്രോസസ്സ് ചെയ്തു.

 അയോയുമായുള്ള ജൂനോയുടെ സമീപകാല കൂടിക്കാഴ്ചകൾ, ഭൂമിക്ക് പുറത്തുള്ള അഗ്നിപർവ്വത പ്രക്രിയകളെക്കുറിച്ചുള്ള നമ്മുടെ ധാരണ വർദ്ധിപ്പിക്കുന്നതിന് ചലനാത്മകവും ഭൂമിശാസ്ത്രപരമായി അതുല്യവുമായ ഈ ലോകത്തെക്കുറിച്ചുള്ള അമൂല്യമായ ഉൾക്കാഴ്ചകൾ നൽകുന്നു.

Leave a Reply