You are currently viewing ജീവിച്ചിരുന്ന അവസാനത്തെ പെൺ ആമയും ചത്തു,ജയന്റ് സോഫ്റ്റ്‌ഷെൽ ആമ വംശനാശത്തിൻ്റെ വക്കിൽ.

ജീവിച്ചിരുന്ന അവസാനത്തെ പെൺ ആമയും ചത്തു,ജയന്റ് സോഫ്റ്റ്‌ഷെൽ ആമ വംശനാശത്തിൻ്റെ വക്കിൽ.

വിയറ്റ്നാമിലെ ഡോങ് മോ തടാകത്തിന്റെ തീരത്ത് 156 സെന്റീമീറ്റർ നീളവും 93 കിലോ ഭാരവുമുള്ള ഒരു ആമ ചത്ത്‌ അടിഞ്ഞു.ഈ കാഴ്ച്ച് പ്രദേശവാസികളെ ആകെ ദുഖത്തിലാഴ്ത്തി കാരണം വിയറ്റ്നാംകാരുടെ പൈതൃകവും സംസ്കാരവുമായി വളരെയധികം ബന്ധമുള്ള, അവർ ആദരവോടെ കണ്ടിരുന്ന ഒരു ആമ വംശത്തിൽപെട്ട ആമയായിരുന്നു അത്.ജയന്റ് സോഫ്റ്റ്‌ഷെൽ ആമ എന്നറിപെടുന്ന ആമ ഇന്ന്
വംശനാശത്തിൻ്റെ വക്കിലെത്തി നില്ക്കുകയാണ്.

“കുറെ വർഷങ്ങളായി ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അതേ ആമയാണ് ഇത് ” ടൈം വാരികയോട് ഏഷ്യൻ ടർട്ടിൽ പ്രോഗ്രാം ഫോർ ഇൻഡോ-മ്യാൻമർ കൺസർവേഷൻ ഡയറക്ടർ ടിം മക്കോർമാക് പറഞ്ഞു. പ്രാദേശിക ഉദ്യോഗസ്ഥർ ആമയുടെ ജഡത്തിന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ ഉടൻ തന്നെ ഒരു ജനിതക പരിശോധന നടത്തുമെന്ന് മക്കോർമാക്ക് പറഞ്ഞു , എന്നാൽ ഇത് “ഏതാണ്ട് തീർച്ചയായും” അറിയപ്പെടുന്ന അവസാനത്തെ യാങ്‌സി ഭീമൻ സോഫ്റ്റ് ഷെൽ ആമയാണ് (റാഫെറ്റസ് സ്വിൻഹോയ്).

” വലിയ പ്രത്യുൽപാദന ശേഷിയുള്ള ഒരു വലിയ പെൺ ആമയായിരുന്നു അത്. അവൾക്ക് വർഷത്തിൽ നൂറോ അതിലധികമോ മുട്ടകൾ ഇടാൻ കഴിയുമായിരുന്നു,” മക്കോർമാക് കൂട്ടിച്ചേർത്തു. പൂർണ്ണമായ നെക്രോപ്സി ഇതുവരെ നടത്താത്തതിനാൽ അതിന്റെ മരണകാരണം അജ്ഞാതമായി തുടരുന്നു.

തെക്കുകിഴക്കൻ ഏഷ്യയിലെ ജീവജാലങ്ങളുടെ വംശനാശം അവസാനിപ്പിക്കാൻ പ്രവർത്തിക്കുന്ന ഏഷ്യൻ സ്പീഷീസ് ആക്ഷൻ പാർട്ണർഷിപ്പ് പറയുന്നതനു സരിച്ച് , ജയൻ്റ് സോഫ്റ്റ്‌ഷെൽ ആമ “മാംസത്തിനും മുട്ടക്കും വേണ്ടി നിരന്തരം വേട്ടയാടപെടുന്നതിനാൽ അത് വംശനാശത്തിൻ്റെ വക്കിലാണ”

“കൂടാതെ ഡ്രെയിനേജ്, തണ്ണീർത്തടങ്ങളുടെയും നദീതീര ആവാസവ്യവസ്ഥകളുടെയും മലിനീകരണം, ജലവൈദ്യുത ബാരേജുകൾ, മണൽ ഖനനം എന്നിവ ആമകളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു,” സംഘടന അതിന്റെ വെബ്‌സൈറ്റിൽ കൂട്ടിച്ചേർക്കുന്നു.

ജയന്റ് സോഫ്റ്റ്‌ഷെൽ ആമ ഇനത്തിൽ ഇനി രണ്ട് ആൺ ആമകൾ മാത്രമേ ലോകത്ത് അവശേഷിക്കുന്നുള്ളൂ, ഒന്ന് ചൈനയിലെ സുഷൗ മൃഗശാലയിലും മറ്റൊന്ന് ഹനോയിയിലെ ഷുവാൻ ഖാൻ തടാകത്തിലും, ടൈം റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply