മെക്സിക്കൻ അതിർത്തിക്കടുത്തുള്ള ടെക്സസിന്റെ തെക്കേ അറ്റത്ത് നിന്നുള്ള സ്‌പേസ് എക്‌സിൻ്റെ ഭീമൻ റോക്കറ്റിൻ്റെ വിക്ഷേപണം,
ടേക്ക് ഓഫിന്, 40 സെക്കൻഡ് ശേഷിക്കെ നിർത്തിവച്ചു. സ്റ്റാർഷിപ്പ് റോക്കറ്റിലെ ഒരു വാൽവ് മരവിച്ചതായി കണ്ടെത്തിയതായിരുന്നു കാരണം
സ്‌പേസ് എക്‌സ് മേധാവി എലോൺ മസ്‌ക്, കുറച്ചു ദിവസങ്ങൾക്കുള്ളിൽ മറ്റൊരു വിക്ഷേപണം നടക്കുമെന്നും ഇന്നത്തെ പരീക്ഷണത്തിൽ നിന്ന് കമ്പനി ഒരുപാട് കാര്യങ്ങൾ പഠിച്ചു എന്നും പറഞ്ഞു.
കാലിഫോർണിയ ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനി കുറഞ്ഞത് 48 മണിക്കൂറെങ്കിലും ടേക്ക് ഓഫ് നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.
“വിജയം പ്രതീക്ഷിക്കേണ്ട കാര്യമല്ല,” മസ്ക് ട്വിറ്റർ പ്രേക്ഷകരോട് പറഞ്ഞു, പക്ഷെ വാഹനം എങ്ങനെ ബഹിരാകാശത്തേക്ക് കയറുന്നു, എങ്ങനെ ഭൂമിയിലേക്ക് തിരികെ പറക്കും എന്നതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ചിലപ്പോൾ ലഭിച്ചേക്കും, അദ്ദേഹം പറഞ്ഞു
സൂപ്പർ ഹെവി എന്ന് വിളിക്കപ്പെടുന്ന ഒരു കൂറ്റൻ ബൂസ്റ്റർ റോക്കറ്റിൽ ഘടിപ്പിച്ച 120 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റ് സംവിധാനമാണ് സ്റ്റാർഷിപ്പ്. 2019 ലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്.
ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാൻ ഇത് ഉപയോഗിക്കും . ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകുമെന്ന് സ്‌പേസ് എക്‌സ് സ്ഥാപകൻ മസ്‌ക് പറഞ്ഞു.
ഈ ആഴ്‌ചയുള്ള ഏതൊരു വിക്ഷേപണവും വിജയിക്കാനുള്ള സാധ്യത 50% മാത്രമാണെന്നും എന്നാൽ വർഷാവസാനത്തോടെ അത് ഭ്രമണപഥത്തിലെത്താൻ 80% സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.