You are currently viewing ഏഴുമാസം പ്രായമായ കുഞ്ഞിൻ്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ്  ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ഏഴുമാസം പ്രായമായ കുഞ്ഞിൻ്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ്  ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • Post author:
  • Post category:Kerala
  • Post comments:0 Comments

കോട്ടയം ജില്ലയിൽ ഏഴുമാസം പ്രായമായ കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് അപൂർവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കുട്ടി  കളിക്കിടെ വിഴുങ്ങിയ ബൾബ് ശ്വാസകോശത്തിൽ എത്തിയതാകാം എന്നു കരുതുന്നു. ശ്വാസതടസ്സവും ചുമയുമായി കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർക്ക് ബൾബ് കണ്ടെത്താനായത്. തുടർന്ന് കുട്ടിയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്തു.

അമൃത ആശുപത്രിയിൽ നടത്തിയ ബ്രോങ്കോസ്കോപ്പി പരിശോധനയിൽ വലത് ശ്വാസകോശത്തിൽ ചുവന്ന നിറത്തിലുള്ള എൽഇഡി ബൾബ് കണ്ടെത്തി. തുടർന്ന് ഡോക്ടർമാരുടെ സംഘം ബൾബ് നീക്കം ചെയ്യുന്നതിനുള്ള അപൂർവ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നു, കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു.

കുട്ടികളുടെ കളിക്കുന്ന സാധനങ്ങൾ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണമെന്നും കുട്ടികളെ കളിക്കാൻ വിടുമ്പോൾ അവരുടെ മേൽ ശ്രദ്ധ വേണമെന്നും ഡോക്ടർമാർ പറഞ്ഞു. എൽഇഡി ബൾബുകൾ പോലുള്ള ചെറിയ വസ്തുക്കൾ കുട്ടികൾ വിഴുങ്ങിയാൽ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

Leave a Reply