വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് വിവാഹമോചന നിരക്ക് ഇന്ത്യയിൽ വെറും 1 ശതമാനം മാത്രം,
പോർച്ചുഗലിൽ ഇത് 94 ശതമാനവും.
ബന്ധങ്ങൾ സംരക്ഷിക്കുന്നതിലും കുടുംബ വ്യവസ്ഥകളും മൂല്യങ്ങളും നിലനിർത്തുന്നതിലും ഇന്ത്യ ലോകത്തിന്റെ മുൻപന്തിയിലാണ് എന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു
വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഏഷ്യൻ രാജ്യങ്ങളിൽ ബന്ധങ്ങൾ തകരുന്നത് കുറവാണ്, യൂറോപ്പിലെയും അമേരിക്കയിലെയും കുടുംബങ്ങൾ കൂടുതൽ ശിഥിലമാകുകയാണ്.
വെറും 7 ശതമാനം വിവാഹങ്ങൾ വിവാഹമോചനത്തിൽ അവസാനിക്കുന്ന വിയറ്റ്നാം ഇന്ത്യ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ്. താജിക്കിസ്ഥാനിൽ 10 ശതമാനവും ഇറാനിൽ 14 ഉം മെക്സിക്കോയിൽ 17 ശതമാനവുമാണ് വിവാഹമോചന നിരക്കുകൾ
ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, തുർക്കി, കൊളംബിയ എന്നിവയും ഏറ്റവും കുറഞ്ഞ വിവാഹമോചനങ്ങളുള്ള രാജ്യങ്ങളിൽ ഉൾപ്പെടുന്നു.
വികസിത രാജ്യങ്ങളിൽ ആണ് ഉയർന്ന വിവാഹമോചന നിരക്ക് കാണാൻ കഴിയുന്നത്
യുഎസിൽ വിവാഹമോചന ശതമാനം 45 ശതമാനമാണ്, കാനഡയിൽ ഇത് 47 ശതമാനമാണ്. ജർമ്മനിയിൽ 38 ശതമാനം ബന്ധങ്ങളും തകരുന്നു, ബ്രിട്ടനിൽ ഇത് 41 ശതമാനമാണ്.
ജപ്പാനിൽ 35 ശതമാനം ബന്ധങ്ങളിലും വിവാഹമോചനം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ചൈനയിലെ 44 ശതമാനം വിവാഹങ്ങളും വിവാഹമോചനത്തിൽ അവസാനിക്കുന്നു , അതേസമയം ഡെൻമാർക്ക്, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളിൽ 46 ശതമാനം ബന്ധങ്ങളും മുന്നോട്ട് പോകുന്നില്ല.
ബന്ധം നിലനിർത്തുന്നതിൽ ഏറ്റവും മോശമായ രാജ്യങ്ങൾ യൂറോപ്പിൽ നിന്നുള്ളതാണ്. പോർച്ചുഗലിൽ 94 ശതമാനം വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതുകൂടാതെ, 85 ശതമാനം വിവാഹ ബന്ധങ്ങളും തകരുന്ന സ്‌പെയിൻ രണ്ടാം സ്ഥാനത്താണ്.ലക്സംബർഗിൽ 79 ശതമാനം വിവാഹങ്ങളും നിലനിൽക്കുന്നില്ല , റഷ്യയിൽ 73 ശതമാനവും , ഉക്രെയ്നിൽ
70 ശതമാനം വിവാഹങ്ങളും തകരുന്നു.