പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റ് അംഗങ്ങളുടെ (എംപിമാർ) സത്യപ്രതിജ്ഞാ ചടങ്ങ് ഇന്നും ലോക്‌സഭയിൽ തുടരും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി എംപിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 18-ാം ലോക്‌സഭാ സമ്മേളനം ഇന്നലെ ആരംഭിച്ചു.
പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്താബാണ് പ്രധാനമന്ത്രി മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതിനെത്തുടർന്ന്, സ്പീക്കറുടെ തിരഞ്ഞെടുപ്പ് വരെ ലോക്‌സഭാ നടപടികൾ നടത്താൻ ചെയർപേഴ്സൺമാരുടെ ഒരു പാനൽ ശ്രീ മഹ്താബിനെ സഹായിച്ചു. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത ചെയർപേഴ്‌സൺ പാനൽ അംഗങ്ങളിൽ ബിജെപി എംപിമാരായ രാധാ മോഹൻ സിംഗ്, ഫഗ്ഗൻ സിംഗ് കുലസ്‌തെ എന്നിവരും ഉൾപ്പെടുന്നു. കോൺഗ്രസിൽ നിന്നുള്ള കെ സുരേഷ്, ഡിഎംകെയിൽ നിന്നുള്ള ടി ആർ ബാലു, ടിഎംസിയിൽ നിന്നുള്ള സുദീപ് ബന്ദ്യോപാധ്യായ എന്നിവരുൾപ്പെടെ പാനലിലെ മറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞാ നടപടികൾക്ക് ഹാജരായിരുന്നില്ല.
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാൻ, മനോഹർ ലാൽ, പിയൂഷ് ഗോയൽ, സുരേഷ് ഗോപി,ജിതൻറാം മാഞ്ചി, രാജീവ് രഞ്ജൻ, അന്നപൂർണാദേവി എന്നിവരാണ് എംപിമാരായി സത്യപ്രതിജ്ഞ ചെയ്ത പ്രമുഖർ. ഡൽഹിയിൽ നിന്നുള്ള പുതിയ എംപിമാരായ ബൻസുരി സ്വരാജ്, മനോജ് തിവാരി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഹിമാചൽ പ്രദേശിൽ നിന്ന് മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും നടി കങ്കണ റണാവത്തും ലോക്‌സഭാ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു. കൂടാതെ, ഗുജറാത്തിൽ നിന്നുള്ള ബിജെപി എംപിമാരായ പർഷോത്തം രൂപാല, ഹരിയാനയിൽ നിന്നുള്ള നവീൻ ജിൻഡാൽ എന്നിവരും കോൺഗ്രസിൻ്റെ ദീപേന്ദർ സിംഗ് ഹൂഡയും സത്യപ്രതിജ്ഞ ചെയ്തു.
നിരവധി എംപിമാർ ഹിന്ദിയിലും ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചെയ്തപ്പോൾ മറ്റുള്ളവർ തെലുങ്ക്, അസമീസ്, ബംഗ്ല, മലയാളം, ഗുജറാത്തി, കന്നഡ, ഒഡിയ, മൈഥിലി, ഡോഗ്രി, ഉറുദു തുടങ്ങിയ പ്രാദേശിക ഭാഷകൾ തിരഞ്ഞെടുത്തു. സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി ദുർഗാദാസ് ഉയ്‌കെ ശ്രദ്ധേയനായി. സത്യപ്രതിജ്ഞാ നടപടികൾ ഇന്നും തുടരും.
Can you guess which National Highway in #India is renowned for having the longest wildlife corridor?
Hint: It passes through Pench Tiger Reserve and Kanha Tiger Reserve in Central India
Share your answers in the comments section below!