1968-ൽ ഹിമാചൽ പ്രദേശിലെ ലാഹൗൾ താഴ്‌വരയിൽ തകർന്നുവീണ എഎൻ-12 വിമാനത്തിൻ്റെ അവശിഷ്ടങ്ങളിൽ നിന്ന് നാല് സൈനികരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇന്ത്യൻ സൈന്യം വീണ്ടെടുത്തു. ചണ്ഡീഗഢിൽ നിന്ന് ലേയിലേക്ക് 102 സൈനിക ഉദ്യോഗസ്ഥരുമായി പോയ വിമാനം തകർന്ന് വീഴുകയായിരുന്നു.
ബറ്റാലിന് സമീപമുള്ള മേഖലയിൽ ഒരു പർവതാരോഹണ പര്യവേഷണ സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉപയോഗിച്ച് സംഘം കണ്ടെത്തിയ വിവരം അധികൃതരെ അറിയിച്ചു.
“പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഈ അവശിഷ്ടങ്ങൾ 1968-ൽ ഇന്ത്യൻ വ്യോമസേനയുടെ എഎൻ-12 വിമാനം ഉൾപ്പെട്ട അപകടത്തിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു” ലാഹൗൾ-സ്പിതി ജില്ലയിലെ പോലീസ് സൂപ്രണ്ട് മായങ്ക് ചൗധരി പറഞ്ഞു.
വീരമൃത്യു വരിച്ച സൈനികരുടെ സ്മരണകൾ മാനിക്കുന്നതിനും അവരുടെ കുടുംബങ്ങൾക്ക് മൃതദേഹങ്ങൾ കൈമാറുന്നതിനുമുള്ള ദീർഘകാല ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ വീണ്ടെടുപ്പ്. 2018ൽ ധാക്കാ ഗ്ലേസിയർ ബേസ് ക്യാമ്പിൽ നിന്ന് വിമാനത്തിൻ്റെ അവശിഷ്ടങ്ങളും ഒരു സൈനികൻ്റെ മൃതദേഹവും കണ്ടെത്തിയിരുന്നു
കൂടുതൽ തിരിച്ചറിയലിനും നടപടിക്രമങ്ങൾക്കുമായി അവശിഷ്ടങ്ങൾ ലോസാറിലെ താവളത്തിലേക്ക് കൊണ്ടുവരാൻ ആർമി പര്യവേഷണ സംഘം ഇപ്പോൾ പ്രവർത്തിക്കുന്നു