You are currently viewing നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തപ്പെട്ട ആദ്യ ആറു പ്രതികൾക്കെതിരായ ശിക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. കോടതി രാവിലെ നടക്കുന്ന വിചാരണയിൽ ശിക്ഷാ വിധി പ്രസ്താവിക്കാനാണ് സാധ്യത.

കേസിലെ ആദ്യ ആറു പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജയേഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ഇന്ന് ശിക്ഷ വിധിക്കുന്നത്. കേസിന്റെ തുടർച്ചയായ നടപടികളിൽ നിർണായക ഘട്ടമായിട്ടാണ് ശിക്ഷാ വിധിയെ കാണുന്നത്.

2017-ൽ നടന്ന നടി ആക്രമണ കേസ് കേരളത്തെ നടുക്കിയ സംഭവമായിരുന്നു. ദീർഘനാളായി നീണ്ടുനിന്ന ധാരണപ്രക്രിയകൾക്കൊടുവിലാണ് കേസ് ഇത്തരത്തിൽ അന്തിമഘട്ടത്തിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾക്കും വിധിപ്രഖ്യാപനത്തിനുമായി കേരള സിനിമ മേഖലയും പൊതുസമൂഹവും കാതോർത്തിരിക്കുകയാണ്.

Leave a Reply