പിഎസ്ജിയുടെ മോശം കാലം തുടരുകയാണ്. ക്ലബ്ബിൻ്റെ ദയനീയമായ പ്രകടനത്തിൽ അവരുടെ ആരാധകർ തീർത്തും നിരാശരാണ്.
ബ്രസീലിയൻ താരം ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ട് നെയ്മർ ജൂനിയറുടെ വീട്ടിൽ പാരീസ് സെന്റ് ജെർമെയ്ൻ ആരാധകർ പ്രതിഷേധിച്ചു.
ഏപ്രിൽ 30-ന് ലോറിയന്റിനോട് തോറ്റതിന് ശേഷം, ലിഗ് 1 കിരീട പ്രതീക്ഷകൾ തകരുന്നത് കണ്ട പാരീസുകാർക്ക് ഇത് ഒരു പ്രയാസകരമായ ആഴ്ചയാണ്.
സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയെ തുടർന്ന് സൂപ്പർ താരം ലയണൽ മെസ്സിയെ ഫ്രഞ്ച് ക്ലബ് രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തു.
ഇപ്പോഴിതാ ക്ലബ്ബിലെ വമ്പൻ താരങ്ങൾ തമ്മിലുള്ള ബന്ധത്തിലും ഇടർച്ചകൾ ഉണ്ടാവുന്നതായി വാർത്തകൾ പുറത്തു വരുന്നു
പാരീസ് സെന്റ് ജെർമെയ്‌നിലെ പ്രതിസന്ധി കൂടുതൽ വഷളാകുമ്പോൾ കൈലിയൻ എംബാപ്പെയെ ആക്ഷേപിക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് നെയ്മർ ‘ലൈക്ക്’ ചെയ്തതായി പറയപെടുന്നു
2021-ലെ വേനൽക്കാലത്ത് ഒരു ‘ഡ്രീം ടീമിനെ’ ഒരുക്കിയതിനു ശേഷം പിഎസ്ജിയിൽ കാര്യങ്ങൾ ഇങ്ങനെ മുന്നോട്ട് പോകുമെന്ന് ആരും ഉദ്ദേശിച്ച് കാണില്ല ,എന്നാൽ രണ്ട് വർഷത്തിനുള്ളിൽ, ആ പ്രോജക്റ്റ് ദയനീയമായി പരാജയപ്പെട്ട അവസ്ഥയിലായി .
പിഎസ്ജി അവസാന 16 ഘട്ടത്തിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായത് ഉൾപ്പെടെയുള്ള കാരണങ്ങൾക്ക് വിമർശകർ എംബാപ്പെയിലേക്ക് വിരൽ ചൂണ്ടി. ഫ്രാൻസ് ക്യാപ്റ്റനെ വിമർശിച്ചും രാജകുമാരനെന്ന് പരിഹസിച്ചും ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു. ഇതിനാണ് നെയ്മർ ലൈക്കടിച്ചത്
വലിയ പ്രതീക്ഷകളോടെയാണ് എംബാപ്പെ കഴിഞ്ഞ വേനൽക്കാലത്ത് പിഎസ്ജിയിൽ ചേർന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ പ്രകടനം വളരെ നിരാശ ജനകമായിരുന്നു
എംബാപ്പെയെ ആക്ഷേപിച്ച പോസ്റ്റ് നെയ്മറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ‘ലൈക്ക്’ ചെയ്തതായി എൽ’ഇക്വിപ്പ് പറയുന്നു. അതേസമയം, ബാഴ്‌സലോണയ്‌ക്കായി കളിക്കുമ്പോൾ താനും മെസ്സിയും കൂടുതൽ സന്തോഷവാനായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് ‘ലൈക്ക്’ ചെയ്തതായി പറയപ്പെടുന്നു.
“ആളുകൾ നിങ്ങളെ അവരുടെ കൊടുങ്കാറ്റിൽ വീഴ്ത്താൻ അനുവദിക്കരുത്, അവരെ സമാധാനത്തിലാക്കുക” എന്ന് എഴുതി നെയ്മർ തന്നെ ഒരു നിഗൂഢ സന്ദേശം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
ലയണൽ മെസ്സി സീസണിന്റെ അവസാനത്തിൽ പാർക് ഡെസ് പ്രിൻസസ് വിടാൻ ഒരുങ്ങുകയാണ്. നെയ്മറുടെ ഭാവിയും തുലാസിലാണ്.ഇതിനു പുറമെയാണ് ഇപ്പോൾ താരങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും വിള്ളലുകൾ ഉണ്ടാവുന്നത്. എതായലും പി എസ്ജി കടന്ന് പോകുന്നത് വളരെ പ്രയാസകരമായ സമയത്തിലുടെയാണ്.