ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കനകരാജ്യത്തിന്റെ ടീസർ പുറത്ത്!

സാഗർ ഹരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘കനകരാജ്യം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു കുടുംബകഥയാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകനാണ് ചിത്രം നിർമ്മിക്കുന്നത്.  അഭിലാഷ് ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. അജീഷ് ആനന്ദ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. അരുൺ മുരളീധരൻ സംഗീതസംവിധാനം നിർവ്വഹിക്കുന്നു. ബി.കെ. ഹിതനാരായണൻ, മനു മഞ്ജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവർ വരികൾ എഴുതിയിരിക്കുന്നു. 

ചിത്രം തിയേറ്ററുകളിൽ എത്തുന്നത് ജൂലൈ 5നാണ്.  ടീസർ  ഇത്  ഒരു കുടുംബചിത്രമായിരിക്കുമെന്ന സുചന നൽകുന്നു.  ഇന്ദ്രൻസിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. മുരളി ഗോപിയുടെ  അഭിനയവും ഏറെ പ്രതീക്ഷ നൽകുന്നു.

Leave a Reply