കൊല്ലം ജില്ലയിൽ തൊഴിൽ തീരം പദ്ധതി ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ മണ്ഡലങ്ങളിലും നടപ്പാക്കും. നേരത്തെ ഇത് കരുനാഗപ്പള്ളിയിൽ മാത്രമായിരുന്നു. കേരള നോളജ് ഇക്കോണമി മിഷൻ – ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ മിഷൻ, അസാപ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. മത്സ്യത്തൊഴിലാളി
വിഭാഗത്തിലെ തൊഴിൽ അന്വേഷകരായ മുഴുവൻ ഉദ്യോഗാർഥികളെയും ഡിഡബ്ല്യൂഎംഎസ് വഴി റജിസ്റ്റർ ചെയ്ത് പ്രത്യേക നൈപുണ്യ പരിശീലനം നൽകി തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യം.
ഇതിൻ്റെ ഭാഗമായി ചവറ, ചാത്തന്നൂര്‍, ഇരവിപുരം നിയോജകമണ്ഡലങ്ങളില്‍ സംഘാടക സമിതി രൂപവത്കരണ യോഗം നടന്നു. എം.എല്‍.എ ചെയര്‍മാനായും പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എന്നിവര്‍ വൈസ് ചെയര്‍മാനായും ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപവത്കരിച്ചു.