ബംഗ്ലാദേശിൽ അമേരിക്ക നടത്തിവരുന്ന സഹായ സഹകരണ പദ്ധതികൾ ഉടൻ നിർത്തിവയ്ക്കണമെന്ന് യുഎസിന്റെ ഏജൻസിയായ യുഎസ്എഐഡി (USAID) നിർദ്ദേശിച്ചു. നിലവിലെ കരാറുകൾ, ഗ്രാന്റുകൾ, സഹകരണ കരാറുകൾ എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തനം നടത്തുന്ന എല്ലാ പങ്കാളികൾക്കും യുഎസ്എഐഡി കത്തയച്ച് പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.
യുഎസ് സർക്കാർ ബംഗ്ലാദേശിന് നൽകിവരുന്ന വിദേശ സഹായം നേരത്തേ നിർത്തിയിരുന്നു, തുടർന്നാണ് ഇപ്പോൾ ഈ നീക്കവും.
ഈ പെട്ടെന്നുള്ള തീരുമാനത്തോടൊപ്പം യുഎസ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും പങ്കാളികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബംഗ്ലാദേശിലെ യുഎസ്എഐഡി പരിപാടികൾ ഏഷ്യയിലെ ഏറ്റവും വലിയവയാണെന്ന് കരുതപ്പെടുന്നു. ഭക്ഷ്യസുരക്ഷ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഭരണസൗകര്യം, പരിസ്ഥിതി സംരക്ഷണം രോഹിംഗ്യഭയാർത്ഥികളുടെ ക്ഷേമം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഇത് ഗണ്യമായ സംഭാവനകളാണ് നൽകുന്നത്.
