You are currently viewing ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ഒഴുകി തുടങ്ങി,തെക്കൻ സമുദ്രത്തിലേക്ക് പ്രവേശിക്കാൻ സാധ്യത
A23a glacier/Photo/X

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ഒഴുകി തുടങ്ങി,തെക്കൻ സമുദ്രത്തിലേക്ക് പ്രവേശിക്കാൻ സാധ്യത

  • Post author:
  • Post category:World
  • Post comments:0 Comments

എ23എ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല, മൂന്ന് പതിറ്റാണ്ടിലേറെയായി നിശ്ചലമായി കിടന്നതിന് ശേഷം നീങ്ങി തുടങ്ങിയതായി ശാസ്ത്രജ്ഞർ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഏകദേശം 4,000 ചതുരശ്ര കിലോമീറ്ററിലാണ് (1,500 ചതുരശ്ര മൈൽ) ഈ അന്റാർട്ടിക്ക് മഞ്ഞുമല  വ്യാപിച്ചുകിടക്കുന്നത് 

എ 23 എ 1986-ൽ പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ ഫിൽച്നർ-റോൺ ഐസ് ഷെൽഫിൽ നിന്ന് വേർപിരിഞ്ഞ ശേഷം വെഡൽ കടലിന്റെ തറയിൽ നിലയുറപ്പിച്ചു.  എന്നിരുന്നാലും, സമീപകാല സാറ്റലൈറ്റ് ഇമേജറി  കാണിക്കുന്നത്  ഈ ഭീമാകാരമായ മഞ്ഞുമല ശക്തമായ കാറ്റും പ്രവാഹങ്ങളും മൂലം അന്റാർട്ടിക് ഉപദ്വീപിന്റെ വടക്കേ അറ്റം കടന്ന് അതിവേഗം നീങ്ങുന്നതായിട്ടാണ്

 ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയിലെ ഗ്ലേസിയോളജിസ്റ്റ് ഒലിവർ മാർഷ് ഇങ്ങനെ ഒരു പ്രതിഭാസം  അപൂർവമാണെന്നും ഇതിൻ്റെ കാരണം വ്യക്തമല്ലെന്നും അഭിപ്രായപ്പെട്ടു. ഒഴുക്കിൻ്റെ വേഗത കൂടുമ്പോൾ മഞ്ഞുമല അന്റാർട്ടിക് സർക്കമ്പോളാർ കറന്റിലേക്ക് ഒഴുകിപ്പോകുകയും ,തുടർന്ന്”ഐസ്ബർഗ് ആലി” എന്നറിയപ്പെടുന്ന ഒരു പാതയിലൂടെ  തെക്കൻ സമുദ്രത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.

 കാലക്രമേണ, മഞ്ഞുമല ചെറുതായി കനംകുറഞ്ഞിട്ടുണ്ടാകുമെന്നും സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് വേർപെടാനും സമുദ്രപ്രവാഹങ്ങൾ കൊണ്ടുനടക്കാനും ആവശ്യമായ ജ്വലനം കൈവരിച്ചിട്ടുണ്ടാകുമെന്ന് മാർഷ് ഊഹിക്കുന്നു.  ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മഞ്ഞുമലകളിൽ ഒന്നായും എ 23 എ കണക്കാക്കപ്പെടുന്നു.

 സൗത്ത് ജോർജിയ ദ്വീപിൽ എ 23 എ വീണ്ടും നിലയുറക്കാൻ സാധ്യതയുണ്ട്, അണ്ടനെയെങ്കിൽ ദ്വീപിൽ പ്രജനനം നടത്തുന്ന ദശലക്ഷക്കണക്കിന് സീലുകൾ, പെൻഗ്വിനുകൾ, കടൽപ്പക്ഷികൾ എന്നിവയുൾപ്പെടെ അന്റാർട്ടിക്കയിലെ വന്യജീവികൾക്ക് ഇത്തരമൊരു സംഭവം കാര്യമായ പ്രശ്‌നമുണ്ടാക്കും. ഇത് സമുദ്രജീവികളെ നശിപ്പിക്കുകയും ഭക്ഷ്യ സ്രോതസ്സുകളെ തടസ്സപ്പെടുത്തുകയും ചെയ്യും.  

 ചൂട് കൂടിയ സാഹചര്യങ്ങൾക്കിടയിലും തെക്കൻ സമുദ്രത്തിൽ  മഞ്ഞുമലകൾക്ക് ആയുർദൈർഖ്യം കൂടാമെന്നും  അതിന്റെ യാത്ര ദക്ഷിണാഫ്രിക്കയിലേക്ക് വടക്കോട്ട് നീങ്ങാനുള്ള സാധ്യതയും മാർഷ് ചൂണ്ടിക്കാണിച്ചു, അങ്ങനെയെങ്കിൽ അവിടെ അത് ഷിപ്പിംഗ് പാതകളെ തടസ്സപ്പെടുത്തിയേക്കാം

Leave a Reply