ജനിച്ച് വീണ ആദ്യ നാളുകളിൽ മരണത്തിൽ നിന്ന് രക്ഷപെട്ട ബോബി എന്ന 31 കാരനായ കാവൽ നായ പോർച്ചുഗലിൽ ഒരു സെലിബ്രിറ്റിയെ പോലെ നൂറിലധികം പേരുടെ സാന്നിധ്യത്തിൽ ഗംഭീരമായി ജന്മദിനം ആഘോഷിച്ചു.
ഫെബ്രുവരി 1-ന് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് അവനെ അംഗീകരിച്ചപ്പോൾ, 1939-ൽ 29 വയസ്സും അഞ്ച് മാസവും പ്രായമുള്ളപ്പോൾ മരിച്ച ബ്ലൂയി എന്ന ഓസ്‌ട്രേലിയൻ നായയുടെ നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോർഡ് അവൻ തകർത്തു.
പോർച്ചുഗല്ലിൽ കന്നുകാലികളുടെ സംരക്ഷണത്തിനായി വളർത്തുന്ന റഫിറോ ഇനത്തിൽ പെട്ട നായയാണ് ബോബി.സാധാരണ ആയുർദൈർഘ്യം 12-നും 14-നും ഇടയ്ക്ക് മാത്രമാണെങ്കിലും ബോബി അതും മാറ്റി മറിച്ചു.
1992 മെയ് 11 ന് മറ്റ് മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം കോസ്റ്റ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഷെഡിലാണ് അവൻ ജനിച്ചത്.
കുടുംബത്തിന് ധാരാളം മൃഗങ്ങൾ ഉള്ളതിനാൽ, നവജാത നായ്ക്കുട്ടികളെ വളർത്താൻ കഴിയില്ലെന്ന് പിതാവ് തീരുമാനിക്കുകയും പിറ്റേന്ന് അമ്മനായ പുറത്തുപോയ സമയത്ത് മാതാപിതാക്കൾ അവയെ ഷെഡിൽ നിന്ന് കൊണ്ടുപോവുകയും കൊന്നു കളഞ്ഞതായും കോസ്റ്റ പറഞ്ഞു.
പക്ഷെ ഒരു നായ്ക്കുട്ടി അവരുടെ ശ്രദ്ധയിൽപെടാത്തതിനാൽ അത് കൂട്ടിൽ അവശേഷിച്ചു. ഈ നായ്ക്കുട്ടിയെ കോസ്റ്റയും, സഹോദരിയും ചേർന്ന് വളർത്തി.
ഫെബ്രുവരിയിൽ ബോബിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് പദവി ലഭിച്ചതു മുതൽ ജീവിതം തിരക്കേറിയതായിരുന്നു.
” ധാരാളം പത്രപ്രവർത്തകർ ഉണ്ടായിരുന്നു, ബോബിക്കൊപ്പം ഒരു ചിത്രമെടുക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ വന്നു,” മിസ്റ്റർ കോസ്റ്റ പറഞ്ഞു.
“അവർ യൂറോപ്പിന്റെ എല്ലാ ഭാഗത്തുനിന്നും യുഎസ്എയിൽ നിന്നും ജപ്പാനിൽ നിന്നുപോലും വന്നവരാണ്.”
ബോബിയുടെ ദീർഘായുസ്സിനു കാരണം നാട്ടിൻപുറത്തെ ജീവിതവും ധാരാളം മാംസവും മത്സ്യവും ഉൾപ്പെടുന്ന മനുഷ്യന്റെ ഭക്ഷണക്രമവുമാണെന്ന്
ബോബിയുടെ ഉടമ കോസ്റ്റ ഗിന്നസ് വേൾഡ് റെക്കോർഡിനോട് പറഞ്ഞു,
“ഞങ്ങൾ കഴിക്കുന്നത് അവൻ എപ്പോഴും കഴിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
“അവനെ ഒരിക്കലും ചങ്ങലയിൽ കെട്ടിയിട്ടില്ല, പക്ഷെ
പ്രായമായപ്പോൾ ബോബിയുടെ കാഴ്ചശക്തി വഷളായി,
പ്രായമായ മനുഷ്യരെപ്പോലെ ബോബിയും ധാരാളം ഉറങ്ങുന്നു. തണുപ്പുള്ള ദിവസങ്ങളിൽ തീയുടെ സമീപത്തിരിക്കാൻ അവൻ ഇഷ്ടപെടുന്നു. ഭക്ഷണം കഴിച്ച ഉടനെ അവൻ ഉറങ്ങാൻ കിടക്കുന്നു,” കോസ്റ്റ പറഞ്ഞു