You are currently viewing ജൻ-സി തലമുറയുടെ “തുറിച്ച് നോട്ടം” ചർച്ചയാകുന്നു; തൊഴിൽ സ്ഥലങ്ങളിൽ തലമുറകളുടെ വ്യത്യാസങ്ങൾ ഉയർത്തിക്കാട്ടുന്നു.

ജൻ-സി തലമുറയുടെ “തുറിച്ച് നോട്ടം” ചർച്ചയാകുന്നു; തൊഴിൽ സ്ഥലങ്ങളിൽ തലമുറകളുടെ വ്യത്യാസങ്ങൾ ഉയർത്തിക്കാട്ടുന്നു.

  • Post author:
  • Post category:World
  • Post comments:0 Comments

“ ജൻ-സി സ്റ്റെയർ” അല്ലെങ്കിൽ ജൻ-സി തലമുറയുടെ തുറിച്ച് നോട്ടം  എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം സോഷ്യൽ മീഡിയയിലും ജോലിസ്ഥലത്തെ സർക്കിളുകളിലും തരംഗങ്ങൾ സൃഷ്ടിക്കുന്നു, ഇത് കോവിഡ്-19 പാൻഡെമിക്, ഡിജിറ്റൽ സംസ്കാരം എന്നിവയാൽ സ്വാധീനിക്കപ്പെട്ട തലമുറ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് കാരണമാകുന്നു. ശൂന്യവും പ്രതികരണശേഷിയില്ലാത്തതുമായ മുഖഭാവവും വാക്കാലുള്ള പ്രതികരണമില്ലാതെ ദീർഘനേരം കണ്ണിൽ നോക്കുന്നതും, ചെറുപ്പക്കാരും മുതിർന്നവരും തമ്മിലുള്ള തലമുറകൾക്കിടയിലുള്ള ആശയവിനിമയ വിടവുകളുടെ പ്രതീകമായി മാറിയിരിക്കുന്നു.

കോവിഡ് കാലഘട്ടത്തിലെ ഒറ്റപ്പെടലിന്റെയും ഡിജിറ്റൽ  ചുറ്റുപാടുകളിൽ ഉള്ള വളർച്ചയുടെയും സംയോജനമാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മനശാസ്ത്രജ്ഞയായ ട്വെംഗെ സിബിസി ന്യൂസിനോട് ഇങ്ങനെ വിശദീകരിച്ചു  “1997 നും 2012 നും ഇടയിൽ ജനിച്ച ജൻ-സി തലമുറ അവരുടെ നിർണായക വികസന വർഷങ്ങളിൽ  സാമൂഹികമായി ഇടപഴകാൻ കുറച്ച് സമയം മാത്രമേ ചെലവഴിച്ചുള്ളൂ. സാമൂഹിക കഴിവുകൾ വികസിപ്പിക്കുന്നതിന് സമപ്രായക്കാരുമായുള്ള സമയം അത്യന്താപേക്ഷിതമാണ്,” അവർ അഭിപ്രായപ്പെട്ടു. ഇത് ലോക്ക്ഡൗൺ വർഷങ്ങൾ തലമുറ എങ്ങനെ ഇടപഴകുന്നു എന്നതിൽ ശാശ്വതമായ ഒരു മുദ്ര പതിപ്പിച്ചുവെന്ന് സൂചിപ്പിക്കുന്നു.

ഗവേഷണങ്ങൾ ഈ വിലയിരുത്തലിനെ പിന്തുണയ്ക്കുന്നു. ഒരു സർവ്വേ കണ്ടെത്തിയത്, പാൻഡെമിക് നിയന്ത്രണങ്ങൾ നീക്കിയതിനുശേഷം ജൻ-സി തലമുറയിൽ പ്രതികരിച്ചവരിൽ 65% പേർ സാമൂഹിക കഴിവുകൾ വീണ്ടും പഠിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട് ചെയ്തു, ഇത് മുൻ തലമുറകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന നിരക്കാണ് കാണിക്കുന്നത്

ആരോഗ്യ രംഗത്തെ പ്രവർത്തകയും എഴുത്തുകാരിയായ ടാം കൗർ, ഇങ്ങനെ പറഞ്ഞു “ജൻ-സി തുറിച്ചുനോട്ടം” വെറും മുഖഭാവം മാത്രമല്ലെന്ന് വിശേഷിപ്പിച്ചു. “ഇത് ആഴമേറിയ ഒന്നിന്റെ ലക്ഷണമാണ്,”  “സെൽഫികൾ, വീഡിയോ കോളുകൾ, സ്റ്റോറീസ് എന്നിവ ഉൾപ്പെടുന്നതാണ് ജെൻ-സിയുടെ ലോകം – നമ്മൾ എങ്ങനെ കാണപ്പെടുന്നു, പ്രവർത്തിക്കുന്നു, സംസാരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി നിരന്തരം ഓൺലൈനിൽ നമ്മളെത്തന്നെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നു,ഇത് അവരെ ഒറ്റപ്പെടുത്തുന്നു, ഇത് കാരണം ചെറിയ സാമൂഹ്യ ഇടപെടലുകൾ പോലും വ്യക്തിയിൽ അമിത സമ്മർദ്ദം ചെലുത്തും”

ജോലിസ്ഥല പരിതസ്ഥിതികളിൽ, തുറിച്ചുനോട്ടം ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്, പ്രത്യേകിച്ച്  ജൻ-സി വിഭാഗക്കാർ ധാരാളം ജോലിചെയ്യുന്ന ഉപഭോക്തൃ സേവന മേഖലയിൽ. ജോലിസ്ഥലത്തെ ക്ഷേമ ഉപദേഷ്ടാവായ ബെക്സ് സ്പില്ലർ, തുറിച്ചുനോട്ടം ഒരു തളർച്ചയുടെ ലക്ഷണമോ നാഡീവ്യവസ്ഥയുടെ “മരവിപ്പിക്കുന്ന” പ്രതികരണമോ ആയിരിക്കാമെന്ന് അഭിപ്രായപ്പെട്ടു – ഇത് വൈജ്ഞാനിക അമിതഭാരത്തോടുള്ള ഒരു മാനസിക പ്രതികരണമാണ്. 

ബിസിനസ് ഇൻസൈഡറിന്റെ ഒരു റിപ്പോർട്ട്, മാനേജർമാരിൽ പകുതിയോളം പേരും ഈ തുറിച്ചുനോട്ടത്തെ ബഹുതലമുറ ടീമുകൾക്കിടയിൽ പലപ്പോഴും പിരിമുറുക്കം സൃഷ്ടിക്കുന്നതായി നിരീക്ഷിച്ചു.ചില തൊഴിലുടമകൾ ഈ തുറിച്ചുനോട്ടത്തെ  പ്രൊഫഷണലിസത്തിന്റെ കുറവ് ആയി വ്യാഖ്യാനിക്കുന്നു.

എന്നിരുന്നാലും, പല ജൻ-സി തൊഴിലാളികളും അത്തരം വിമർശനങ്ങൾക്കെതിരെ പ്രതികരിക്കുന്നു. ടിക്ക് ടോക്ക് സ്രഷ്ടാവായ എഫേ അഹ്വോറെഗ്ബ ഈ തുറിച്ചുനോട്ടത്തെ ജോലിസ്ഥലത്തെ അപമര്യാദയ്‌ക്കെതിരായ  പ്രതിരോധമായി ചിത്രീകരിച്ചു. “ഉപഭോക്താവ് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല, അതാണ് തുറിച്ച് നോട്ടം കൊണ്ട് ഞങ്ങൾ അർത്ഥമാക്കുന്നത്” അവർ ഒരു വൈറൽ വീഡിയോയിൽ പറഞ്ഞു, ഇത് ഓൺലൈനിൽ പ്രശംസയും വിമർശനവും നേടി.

സംഭാഷണം തുടരുമ്പോൾ, ജൻ-സി തുറിച്ചുനോട്ടങ്ങൾ ഒരു വൈറൽ മീം മാത്രമല്ല – സാങ്കേതികവിദ്യ, മാനസിക സമ്മർദ്ദങ്ങൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു തൊഴിൽ സ്ഥലം എന്നിവയിലൂടെ സഞ്ചരിക്കുന്ന ഒരു തലമുറയിലേക്കുള്ള ഒരു ജാലകമാണിത്.

Leave a Reply