വ്യാഴാഴ്ച്ച ബാഴ്‌സയുടെ ആന്റ്‌വെർപ്പിനെതിരായ ചാമ്പ്യൻസ് ലീഗ് 3-2 തോൽവിക്ക് ശേഷം ക്ലബ്ബിനെയും മാനേജർ സേവി ഹെർണാണ്ടസിന്റെയും സംരക്ഷിക്കാൻ ബാഴ്‌സലോണ ഫോർവേഡ് ഫെറാൻ ടോറസ് ക്ലബ്ബിൻ്റെ വിമർശകർക്കെതിരെ ആഞ്ഞടിച്ചു .ടീമിനെ “നശിപ്പിക്കാൻ” ബാഹ്യ ശക്തികൾ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആന്റ്‌വെർപ്പിനെതിരായ തോൽവി അവരുടെ ഒമ്പത് കളികളിലെ നാലാമത്തെ തോൽവിയായിരുന്നു
പുറത്ത് നിന്ന് കോച്ചിനെ വിമർശിക്കുന്നത് എളുപ്പമാണ്, മത്സരത്തിന് ശേഷം ടോറസ് പറഞ്ഞു,”എന്നാൽ ഞങ്ങൾ, കളിക്കാർ, കളിക്കളത്തിലുള്ളവരാണ്. ബാഴ്‌സയിൽ കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം – പുറത്ത് നിന്ന് എപ്പോഴും ധാരാളം ബഹളം ഉണ്ടാകും, ആളുകൾ നമ്മെ അസ്വസ്ഥരാക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നു. പക്ഷേ ഞങ്ങൾ കാര്യങ്ങളുടെ ഗതി മാറ്റും. “
അവസാനം വരെ കോച്ചിനും അദ്ദേഹത്തിന്റെ ആശയങ്ങൾക്കും ഒപ്പമാണ് ഞങ്ങൾ എന്നും സാവിക്ക് അചഞ്ചലമായ പിന്തുണയും ഫെറാൻ അറിയിച്ചു. ടീമിന്റെ സമീപകാല പോരായ്മകൾ അദ്ദേഹം സമ്മതിച്ചു, ” ഞങ്ങൾ ഇന്ന് മികച്ച നിലയിലായിരുന്നില്ല, പക്ഷേ വ്യക്തികളെക്കുറിച്ച് മോശമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുടെ പ്രകടനം മെച്ചപെടെണ്ടതുണ്ട്”
ടോറസിന്റെ അഭിപ്രായങ്ങൾ, ആവേശഭരിതമായ ആരാധകരും ഉയർന്ന പ്രതീക്ഷകളുമുള്ള ഒരു ക്ലബ്ബെന്ന നിലയിൽ ബാഴ്‌സലോണ നേരിടുന്ന കടുത്ത സമ്മർദ്ദം എടുത്തുകാണിക്കുന്നു.
“വ്യക്തിഗത തെറ്റുകൾ ഞങ്ങൾക്ക് നഷ്ടം വരുത്തുന്നു,” അദ്ദേഹം സമ്മതിച്ചു. “ഇത് ആത്മവിശ്വാസത്തിന്റെ ചോദ്യമാണ്. നമ്മൾ പോസിറ്റീവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ലാ ലിഗ, ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് സൂപ്പർ കപ്പ്, കോപ്പ ഡെൽ റേ എന്നിങ്ങനെ നാല് മത്സരങ്ങൾ ഞങ്ങൾക്ക് കളിക്കാനുണ്ടു. ഞങ്ങൾ കാര്യങ്ങൾ മാറ്റും, എനിക്ക് സംശയമില്ല.”
ടോറസിന്റെ വാക്കുകൾ ബാഴ്‌സലോണയ്ക്ക് ഒരു വഴിത്തിരിവിന് പ്രചോദനമാകുമോ എന്ന് കണ്ടറിയണം. തങ്ങളുടെ വിമർശകരുടെ വായടപ്പിക്കാനും സീസൺ തിരിച്ചുപിടിക്കാനും ബാഴ്‌സലോണ ലക്ഷ്യമിടുന്നതിനാൽ അടുത്ത ഏതാനും ആഴ്ചകൾ ബാഴ്‌സയ്ക്ക് നിർണായകമാണ്.