You are currently viewing തിരുവനന്തപുരം ബ്രഹ്മോസ് ഏറോസ്പേസ് പദ്ധതിക്ക് 180 ഏക്കർ കൂടി കൈമാറും

തിരുവനന്തപുരം ബ്രഹ്മോസ് ഏറോസ്പേസ് പദ്ധതിക്ക് 180 ഏക്കർ കൂടി കൈമാറും

തിരുവനന്തപുരം: ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡ് (BATL) നടത്തുന്ന പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി സംസ്ഥാന സർക്കാർ 180 ഏക്കർ ഭൂമി കൂടി കൈമാറും. കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലുള്ള ഈ ഭൂമി ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഡിആർഡിഓയ്ക്ക് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകി.

ഡിആർഡിഓയുടെ കീഴിൽ പ്രവർത്തിക്കുന്ന ബിഎടിഎൽ ഈ ഭൂമിയിൽ അത്യാധുനിക മിസൈലുകളും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളും നിർമ്മിക്കുന്ന രണ്ടാം നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. പദ്ധതിയുടെ വിപുലീകരണം ഇന്ത്യയുടെ ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയും കൂടുതൽ ശക്തിപ്പെടുത്തുന്നതോടൊപ്പം രാജ്യത്തെ പ്രതിരോധ ഉത്പാദന രംഗത്ത് കേരളത്തിന്റെ പങ്ക് ഉറപ്പിക്കുകയും ചെയ്യും.

പദ്ധതി നടപ്പിലാക്കിയാൽ അടുത്ത 15 വർഷത്തിനുള്ളിൽ ₹2,500 കോടി രൂപക്കുമുകളിൽ ജിഎസ്ടി വരുമാനവും 500-ൽ കൂടുതൽ ഹൈസ്കിൽ എഞ്ചിനീയറിങ്/ടെക്നിക്കൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കുന്നു. കൂടാതെ നിരവധി പരോക്ഷ തൊഴിലവസരങ്ങൾക്കും പദ്ധതി വഴിയൊരുക്കും.

തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമിയിൽ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയും, 45 ഏക്കർ ഭൂമിയിൽ ശസ്ത്ര സീമാ ബൽ (SSB) ബറ്റാലിയൻ ഹെഡ്‌ക്വാർട്ടേഴ്സ്യും സ്ഥാപിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്.

Leave a Reply