യാത്രക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പ്രശംസനീയമായ മാതൃക സൃഷ്ടിച്ചു. ഡിവിഷനു കീഴിലുള്ള മൊത്തം 13 സ്റ്റേഷനുകൾ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈറ്റ് റൈറ്റ് കാമ്പെയ്‌നിന് കീഴിൽ സർട്ടിഫൈ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കൊല്ലം ജങ്ഷൻ, കരുനാഗപ്പള്ളി, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ആലുവ, അങ്കമാലി, കാലടി, ചാലക്കുടി, തൃശൂർ, ആലപ്പുഴ എന്നിവയാണ് സർട്ടിഫൈഡ് സ്റ്റേഷനുകൾ.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ആരംഭിച്ച ഈറ്റ് റൈറ്റ് ഇന്ത്യ (ഇആർഐ) കാമ്പെയ്‌ൻ എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാമ്പെയ്‌നിൻ്റെ ടാഗ്‌ലൈൻ, “സഹി ഭോജൻ, ബെഹ്തർ ജീവൻ” (നല്ല ഭക്ഷണം, മെച്ചപ്പെട്ട ജീവിതം) എന്നാണ്
ഈറ്റ് റൈറ്റ് ഇന്ത്യ (ഇആർഐ) കാമ്പെയ്‌നിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഇവ ഉൾപ്പെടുന്നു:
എല്ലാ ഇന്ത്യക്കാർക്കും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക,എല്ലാ ഇന്ത്യക്കാർക്കും ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുക , ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക, ട്രാൻസ് ഫാറ്റ് ഇല്ലാതാക്കുക,
മൈക്രോ ന്യൂട്രിയൻ്റ് കുറവുകൾ പരിഹരിക്കുക .