You are currently viewing മയ്യനാട് സ്റ്റേഷനിൽ തിരുവനന്തപുരം–മംഗലൂരു എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു

മയ്യനാട് സ്റ്റേഷനിൽ തിരുവനന്തപുരം–മംഗലൂരു എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ–മംഗലൂരു സെൻട്രൽ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16347/16348) മയ്യനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. താൻ ഉന്നയിച്ച ആവശ്യത്തെ പരിഗണിച്ച് ഉടൻ നടപടി സ്വീകരിച്ചതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

മയ്യനാട് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ ദൈനംദിന യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ദീർഘകാലമായി പ്രദേശവാസികൾ ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്നും, യാത്രാസൗകര്യം മെച്ചപ്പെടുന്നതിലൂടെ സാമൂഹികവും സാമ്പത്തികവുമായ ഗുണഫലങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply