You are currently viewing ഡ്രൈവിംഗ് പരീക്ഷ കഴിഞ്ഞ് വിജയികളാകുന്നവർക്ക് ഉടൻ ലൈസൻസ് ലഭിക്കും: പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

ഡ്രൈവിംഗ് പരീക്ഷ കഴിഞ്ഞ് വിജയികളാകുന്നവർക്ക് ഉടൻ ലൈസൻസ് ലഭിക്കും: പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവല്ല: ബിലീവേഴ്സ് കൺവെൻഷൻ സെൻററിൽ നടന്ന ‘വിഷൻ 2031’ സംസ്ഥാന വികസന സെമിനാറിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വൻ പ്രഖ്യാപനം നടത്തി. വരാനിരിക്കുന്ന ഡിസംബറിൽ ആറുവരി ദേശീയ പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ, സംസ്ഥാന ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അതോടൊപ്പം, ഡ്രൈവിംഗ് പരീക്ഷ വിജയിക്കുന്നവർക്ക് അന്നുതന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ള പദ്ധതി ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച ഉടനെ തന്നെ വിജയികൾക്ക് സ്മാർട്ട്‌ഫോണിലൂടെ ലൈസൻസ് ലഭ്യമാകുന്ന രീതിയിൽ സംവിധാനങ്ങൾ ഒരുക്കുന്നതായും മന്ത്രി പറഞ്ഞു.

കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഗതാഗത വകുപ്പ് സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗതയേറിയതുമായ രൂപത്തിൽ ആക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Leave a Reply