കണ്ണൂരിൽ അച്ചാർ കുപ്പിയിൽ മയക്കുമരുന്ന് ഒളിപ്പിച്ചു ഗൾഫിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി. സംഭവം ചക്കരക്കൽ ഇരിവേരി കണയന്നൂരിലാണ്. വീട്ടിൽ എത്തിച്ച അച്ചാർ കുപ്പി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച നിലയിൽ എംഡിഎംഎ യും ഹാഷിഷ് ഓയിലും കണ്ടെത്തിയതിനെ തുടർന്ന് ഉടനെ പോലീസ് വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന്,പി. ജിസിൻ,കെ.പി.അർഷദ് കെ.കെ. ശ്രീലാൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു
അച്ചാർ കുപ്പിയിൽ 2.6 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം ഹാഷിഷ് ഓയിലും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
ഗൾഫിലേക്ക് പോകാനായ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ അച്ചാർ കുപ്പി ഏൽപ്പിച്ചിരുന്നു. കുടുംബം കുപ്പിയുടെ സീൽ പൊട്ടിയത്കണ്ട് സംശയം തോന്നി അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ ലഹരി മരുന്നു കണ്ടെത്തിയത്