
തിരുവനന്തപുരം: കേരളത്തിലേക്ക് പുതുതായി മൂന്ന് ട്രെയിൻ സർവീസുകൾ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി രണ്ട് അമൃത് ഭാരത് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനുമാണ് സംസ്ഥാനത്തിന് ലഭിക്കുക.

പുതുതായി അനുവദിച്ച അമൃത് ഭാരത് ട്രെയിനുകൾ തിരുവനന്തപുരം–താംബരം (ചെന്നൈ), തിരുവനന്തപുരം–ഹൈദരാബാദ് എന്നീ റൂട്ടുകളിലായിരിക്കും സർവീസ് നടത്തുക. കൂടാതെ ഗുരുവായൂർ–തൃശൂർ റൂട്ടിൽ പുതിയൊരു പാസഞ്ചർ ട്രെയിനിനും അനുമതി ലഭിച്ചിട്ടുണ്ട്.
ഈ അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി നന്ദി അറിയിക്കുന്നതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.