വയനാട് പനമരത്ത് അറക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പോത്തിനെ നിയന്ത്രിക്കാൻ എയർഗൺ ഉപയോഗിച്ച് വെടി ഉതിർത്തപ്പോൾ പെല്ലറ്റ് തെറിച്ച് നാട്ടുകാരായ ജലീൽ , ജസീം എന്നിവർക്കും, വനം വകുപ്പ് ഉദ്യോഗസ്ഥൻ ജയസൂര്യയ്ക്കും പരിക്കേറ്റു. ഒരാളുടെ വയറിലും മറ്റൊരാളുടെ മുഖത്തുമാണ് പരിക്കേറ്റത്.
വെടിയുതിർക്കുന്ന സമയത്ത് നാട്ടുകാരോട് മാറി നിൽക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും, അപ്രതീക്ഷിതമായി പെല്ലറ്റ് തെറിച്ച് ഇവർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. അറക്കാൻ കൊണ്ടുവന്ന പോത്ത് അപ്രതീക്ഷിതമായി വിരണ്ടോടിയതാണ് സംഭവത്തിന് കാരണം. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പോത്തിനെ നിരീക്ഷിക്കുന്നതിനിടെയാണ് സംഭവം നടന്നത്
