ഇന്ത്യൻ സൈന്യും ജമ്മു കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ മഹാദേവ്’ -ൽ. ശ്രീനഗറിന് സമീപമുള്ള ലിഡവാസ് മേഖലയിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മൂസ സുലൈമാൻ ഉൾപ്പെടുന്നു
ലഷ്കർ-ഇ-തൊയ്ബയെ പ്രതിനിധീകരിക്കുന്ന പാകിസ്ഥാൻ സ്വദേശി മൂസ സുലൈമാനെയും അബു ഹംസയെയും യാസറിനെയും ആണ് സൈന്യം വധിച്ചത്.
26 പേർ കൊല്ലപ്പെട്ട പഹൽഗാം കൂട്ടക്കൊലയുടെ പ്രധാനി ആയിരുന്നു മൂസ സുലൈമാൻ.
മുല്നർ പ്രദേശത്ത് ഭീകരർ ഒളിച്ചുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കുകയും ഇൻറലിജൻസ് പിന്തുണയോടെ ട്രാക്ക് ചെയ്തതോടെയാണ് ഏറ്റുമുട്ടൽ നടന്നത്.
ഓപ്പറേഷൻ പുരോഗമിക്കുമ്പോൾ പ്രദേശത്ത് മറ്റു ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
