You are currently viewing പാലക്കാട് മൂന്ന് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട് മൂന്ന് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്–ചിറ്റൂർ റോഡിൽ കനാൽ പാലത്തിനു സമീപം നടന്ന ഭയാനക വാഹനാപകടത്തിൽ മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. കാട്ടുപന്നിയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് പാടത്തിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിക്കാണ് അപകടം സംഭവിച്ചത്.

മരണപ്പെട്ടവർ: പാലക്കാട് നൂറടി റോഡ് സ്വദേശി രഞ്ജിത്തിന്റെ മകൻ രോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ രോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19). കാർ ഓടിച്ചിരുന്ന ആദിത്യൻ (23) (ചന്ദ്രനഗർ), ഋഷി (24) (യാക്കര), ജിതിൻ (21) (നെന്മാറ) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്കു വരികയായിരുന്ന കാറിലായിരുന്നു ആറു സുഹൃത്തുക്കളും. ആഴ്ചാവസാനങ്ങളിൽ ഒരുമിച്ച് യാത്ര പോകുന്ന പതിവിന്റെ ഭാഗമായി മടങ്ങിവരുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. കാട്ടുപന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് പാടത്തിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
വാഹനത്തിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് ഏറെനേരം നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. മരിച്ച സനൂഷ് വിദ്യാർത്ഥിയാണ്.

Leave a Reply