You are currently viewing ടിക്കറ്റുകൾക്ക് നല്കിയത് അഞ്ചിരട്ടി വില, മെസ്സി കളിക്കുന്നത് കാണാനാകാതെ നിരാശരായി ഹോങ്കോങ്ങിലെ കാണികൾ

ടിക്കറ്റുകൾക്ക് നല്കിയത് അഞ്ചിരട്ടി വില, മെസ്സി കളിക്കുന്നത് കാണാനാകാതെ നിരാശരായി ഹോങ്കോങ്ങിലെ കാണികൾ

  • Post author:
  • Post category:Sports
  • Post comments:0 Comments

ഹോങ്കോങ്ങിൽ നിരാശയും രോഷവും നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്റർ മിയാമിയുടെ ഹോങ്കോങ്ങിലെ പ്രാദേശിക ടീമിനെതിരായ പ്രദർശന മത്സരത്തിൽ പങ്കെടുക്കാതിരുന്നതോടെ ഹോങ്കോങ് സ്റ്റേഡിയത്തിൽ ആരാധകരുടെ ഇടയിൽ നിരാശയും രോഷവും പുകഞ്ഞു. ടിക്കറ്റുകൾക്ക് 1,000 ഹോങ്കോങ്ങ് ഡോളറിൽ (125 യുഎസ് ഡോളർ) മുതൽ അതിന്റെ അഞ്ചിരട്ടി വരെ വില നൽകിയ ആരാധകർ ബഹളവും മുദ്രാവാക്യങ്ങളും മുഴക്കി അതൃപ്തി പ്രകടിപ്പിച്ചു.

ഏകദേശം 38,323 ആരാധകർ നിറഞ്ഞിരുന്ന സ്റ്റേഡിയത്തിൽ മെസ്സി കളിക്കാൻ ഇറങ്ങില്ലെന്ന് വ്യക്തമായതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പലരും ഇതിഹാസ താരത്തെ കളിക്കാണാനാണ് ഉയർന്ന വില നൽകി ടിക്കറ്റ് എടുത്തത്. എന്നാൽ മെസ്സിയില്ലാതിരുന്നതോടെ ആരാധകർ വഞ്ചിക്കപ്പെട്ടതായി അനുഭവപ്പെട്ടു.

“ഇത് പൂർണമായും തട്ടിപ്പ്! മെസ്സി കളിക്കില്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ ഇത്രയധികം പണം നൽകില്ലായിരുന്നു,” ഒരു നിരാശനായ ആരാധകൻ പറഞ്ഞു. “ഇത് അദ്ദേഹത്തെ കാണാൻ വന്ന ആരാധകരോടുള്ള നിരാദരവാണ്.”

സംഘാടകർ ചെറിയ പരിക്കാണ് മെസ്സി കളിക്കാതിരിക്കാൻ കാരണമെന്ന് പറഞ്ഞെങ്കിലും ആരാധകർ അത് വിശ്വസിച്ചില്ല. വിശദീകരണത്തിന്റെ സുതാര്യത ചോദ്യം ചെയ്ത അവർ മെസ്സി കളിക്കുമെന്ന വാഗ്ദാനം പാലിക്കാത്തതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

ഈ സംഭവം, മത്സരങ്ങളിൽ പങ്കെടുമെന്ന് ഉറപ്പില്ലാത്ത താരങ്ങളെ വെച്ച് പ്രൊമോഷൻ നടത്തുന്നതിന്റെ ധാർമ്മികതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. ഈ സംഭവം ഹോങ്കോങ്ങിലെ ആരാധകരുടെ വിശ്വാസവും ഭാവിയിലെ ടിക്കറ്റ് വിൽപ്പനയേയും ബാധിച്ചേക്കും

ഹോങ്കോംഗ് സ്റ്റേഡിയത്തിൽ നടന്ന പ്രീസീസൺ മത്സരത്തിൽ ഇൻ്റർ മിയാമി സിഎഫ് 4-1ന് ഹോങ്കോംഗ് ഇലവനെ പരാജയപ്പെടുത്തി. റോബർട്ട് ടെയ്‌ലർ, ലോസൺ സണ്ടർലാൻഡ്, ലിയോനാർഡോ കാമ്പാന, റയാൻ സെയ്‌ലർ എന്നിവരാണ് ഗോളുകൾ നേടിയത്.

ഇൻ്റർ മിയാമിയുടെ വിജയം അവരുടെ ഈ വർഷത്തെ ആദ്യത്തേതും അവരുടെ ആഗോള പ്രീസീസൺ ടൂറിലെ ആദ്യ വിജയവുമായിരുന്നു. ജപ്പാൻ പര്യടനത്തിന് മുമ്പ് ഇൻ്റർ മിയാമി മികച്ച ഫോമിലായിരുന്നുവെന്ന് മത്സരം തെളിയിച്ചു

Leave a Reply