ന്യൂഡൽഹി: 2025 മെയ് 23 (വെള്ളി) ന് രാത്രി 20:10 ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 12626 ന്യൂഡൽഹി-തിരുവനന്തപുരം സെൻട്രൽ കേരള എക്സ്പ്രസിന്റെ സമയം പുനഃക്രമീകരിച്ചു.
ദക്ഷിണ റെയിൽവേയുടെ അപ്‌ഡേറ്റ് അനുസരിച്ച്, ട്രെയിൻ 2025 മെയ് 24 ന് (ശനി) പുലർച്ചെ 01:00 മണിക്ക് പുറപ്പെടും, അതിന്റെ ഫലമായി 4 മണിക്കൂറും 50 മിനിറ്റും വൈകും.
ഇതുകൂടാതെ,കന്യാകുമാരിയിൽ നിന്ന് 23.05.2025 (ഇന്ന്) വൈകുന്നേരം 5.25 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22503 കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ്സിന്റെ, ജോടി ട്രെയിൻ വൈകിയതിനാൽ (04 മണിക്കൂറും 5 മിനിറ്റും വൈകി) കന്യാകുമാരിയിൽ നിന്ന് 21.30 ന് പുറപ്പെടുകയുള്ളൂ എന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.