
ബുഡാപെസ്റ്റ്, ഹംഗറി — ഹംഗറിയിലെ പ്രതിപക്ഷമായ ടിസ്സ പാർട്ടി, പീറ്റർ മ ഗ്യാറിന്റെ നേതൃത്വത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണഘടന ഭേദഗതി ചെയ്യാനാകുന്ന സൂപ്പർമേജോറിറ്റി നേടി. ഇതോടെ വിക്ടർ ഒർബാൻ്റെ 16 വർഷത്തെ ഭരണത്തിന് വിരാമമായി.

ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ടിസ്സ പാർട്ടി 53.3% വോട്ടുകളും 199 സീറ്റുകളിൽ 138 സീറ്റുകളും നേടി. ഭരണകക്ഷിയായ ഫിഡെസ് സഖ്യം 38.1% വോട്ടുകളും 55 സീറ്റുകളും മാത്രമാണ് നേടിയത്.
ഈ തെരഞ്ഞെടുപ്പിൽ 79.5% വോട്ടർമാർ പങ്കെടുത്തു, ഇത് റെക്കോർഡ് തോതിലുള്ളതാണ്. ഹംഗറിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിർണായക തെരഞ്ഞെടുപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി ഓർബാൻ തോൽവി സമ്മതിക്കുകയും മഗ്യാറിനെ അഭിനന്ദിക്കുകയും ചെയ്തു. ഒരിക്കൽ ഓർബാന്റെ അടുത്ത അനുയായിയായിരുന്ന മഗ്യാർ പിന്നീട് അഴിമതി വിരുദ്ധ നേതാവായി ഉയർന്നിരുന്നു. നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തൽ ഉൾപ്പെടെ വ്യാപകമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
യൂറോപ്യൻ നേതാക്കളും ഫലത്തെ സ്വാഗതം ചെയ്തു. ഉർസുല വോൺ ഡെർ ലെയെൻ ഹംഗറിയിലെ ജനങ്ങൾ യൂറോപ്യൻ മൂല്യങ്ങൾ തിരഞ്ഞെടുക്കുകയാണെന്ന് പ്രശംസിച്ചു. യൂറോപ്പ്യൻ യൂണിനുമായി ബന്ധം ശക്തിപ്പെടുത്തുമെന്നും, ഇതിലൂടെ തടഞ്ഞുവെച്ചിരുന്ന ഏകദേശം €17 ബില്യൺ ഫണ്ടുകൾ റിലീസ് ചെയ്യാനാകുമെന്ന പ്രതീക്ഷയും ഉയർന്നിട്ടുണ്ട്.
ഈ വിജയം ഹംഗറിയുടെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ വഴിത്തിരിവായി കണക്കാക്കപ്പെടുന്നു.