വിഖ്യാതമായ ടൈറ്റാനിക് കപ്പൽ തകർച്ചയുടെ ദൃശ്യം നേരിട്ട് കാണാൻ സന്ദർശകരെ കൊണ്ടുപോകാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു ടൂറിസ്റ്റ്
അന്തർവാഹിനി അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി.
മുങ്ങിക്കപ്പലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കപ്പലിൽ ടൂറിസ്റ്റുകൾ ഉണ്ടായിരുന്നോ എന്നതും വ്യക്തമല്ല. എന്നിരുന്നാലും, തിരച്ചിലും രക്ഷാപ്രവർത്തനം നടക്കുന്നു എന്നാണ് റിപ്പോർട്ട്.
കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് തീരത്ത് നിന്ന് 380 നോട്ടിക്കൽ മൈൽ അകലെ സമുദ്രത്തിന്റെ അടിത്തട്ടിൽ ഏകദേശം 12,500 അടി താഴ്ചയിലാണ് ടൈറ്റാനിക് അന്ത്യ വിശ്രമം കൊള്ളുന്നത്
അടുത്ത കാലത്തായി
ടൈറ്റാനിക് കപ്പൽ സന്ദർശനങ്ങൾ ഗണ്യമായ ജനപ്രീതി നേടിയിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് 100,000 ഡോളറിനും 230,000 ഡോളറിനും ഇടയിൽ പണമടച്ച് എട്ട് ദിവസത്തെ പര്യവേഷണത്തിന്, പരിശീലനം ലഭിച്ച ക്രൂ അംഗങ്ങൾക്കൊപ്പം, ചരിത്രപരമായ അവശിഷ്ടങ്ങൾ കാണുവാൻ കഴിയും.
1912-ൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ ഒരു മഞ്ഞുമലയുമായി കൂട്ടിയിടിച്ചാണ് ടൈറ്റാനിക് മുങ്ങിയത്. 2,200-ലധികം പേരുണ്ടായിരുന്ന കപ്പല പകടത്തിൽ 1,500-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ടൈറ്റാനിക്കിന്റെ സ്മരണ നിലനിർത്തുന്നതിനായി, 1986-ൽ യുഎസ് ടൈറ്റാനിക് മാരിടൈം മെമ്മോറിയൽ ആക്റ്റ് നടപ്പിലാക്കി, ആർഎംഎസ് ടൈറ്റാനിക്കിനെ ഒരു അന്താരാഷ്ട്ര സമുദ്ര സ്മാരകമായി പ്രഖ്യാപിച്ചു. ഉത്തരവാദിത്തപരമായ പര്യവേക്ഷണം ടൈറ്റാനിക്ക് സ്മാരകത്തിന് ദോഷം ചെയ്യാത്തിടത്തോളം, ആളുകൾക്ക് അത് കാണാനോ പഠനം നടത്താനോ അനുവാദമുണ്ട്.