You are currently viewing ടൈറ്റാനിക്കിൻ്റെ പ്രശസ്തി വളരെ ബുദ്ധിമുട്ടിച്ചു: കേറ്റ് വിൻസ്ലെറ്റ്

ടൈറ്റാനിക്കിൻ്റെ പ്രശസ്തി വളരെ ബുദ്ധിമുട്ടിച്ചു: കേറ്റ് വിൻസ്ലെറ്റ്

  • Post author:
  • Post category:World
  • Post comments:0 Comments

1997-ൽ പുറത്തിറങ്ങിയ ‘ടൈറ്റാനിക്’ എന്ന ചിത്രത്തിലൂടെ താരമായി മാറിയ കേറ്റ് വിൻസ്‌ലെറ്റ്, ഇന്നും തന്റെ ഇരുപതുകളിൽ നേരിട്ട ബുദ്ധിമുട്ടുകൾ മറന്നിട്ടില്ല . നെറ്റ്-എ-പോർട്ടറിന് നൽകിയ അഭിമുഖത്തിൽ, ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയത്തോടൊപ്പം വന്ന നിരന്തര മാധ്യമശ്രദ്ധയെ കുറിച്ച് 48 വയസ്സുകാരിയായ നടി ഓർത്തെടുത്തു. ലിയോനാർഡോ ഡികാപ്രിയോയ്ക്കൊപ്പം അഭിനയിച്ച ഈ ചിത്രം 11 ഓസ്കാർ പുരസ്കാരങ്ങൾ നേടിയിരുന്നു.

“ഞാൻ ഒരു പ്രത്യേക രീതിയിൽ കാണപ്പെടണം, ഒരു പ്രത്യേക രീതിയിൽ പ്രവർത്തിക്കണം എന്ന അവസ്ഥമുണ്ടായി. അന്ന് മാധ്യമങ്ങളുടെ ഇടപെടൽ വളരെ കൂടുതലായിരുന്നു, അത് എന്റെ ജീവിതത്തെ വളരെ അസ്വാസ്ഥ്യകരമാക്കി,” വിൻസ്‌ലെറ്റ് പറഞ്ഞു. ‘ടൈറ്റാനിക്കി’ന് ശേഷം നിങ്ങൾക്ക് എന്തും ചെയ്യാമായിരുന്നു, പക്ഷേ നിങ്ങൾ ഈ ചെറിയ ചിത്രങ്ങൾ തിരഞ്ഞെടുത്തു എന്ന് മാധ്യമപ്രവർത്തകർ എപ്പോഴും പറയും. ഞാൻ മറുപടി നൽകും, ‘അതെ, ഞാൻ അതു തന്നെ ചെയ്തു! കാരണം, പ്രസിദ്ധി എന്നത് വളരെ മോശമാണ്.’ 

വിജയകരമായ ഒരു കരിയർ കെട്ടിപ്പടുക്കുകയും “ദി റീഡർ” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്ക് ഓസ്കാർ നേടുകയും ചെയ്ത വിൻസ്ലെറ്റ്, വർഷങ്ങളായി തൻ്റെ പ്രശസ്തി ശീലിച്ചതായി പറഞ്ഞു.

 “ഞാൻ അത് വളരെ നിസ്സാരമായി കരുതുന്നു. അതൊന്നും ഒരു ഭാരമല്ല. ടൈറ്റാനിക് ആളുകൾക്ക് വലിയ സന്തോഷം നൽകുന്നത് തുടരുന്നു” താരം പറഞ്ഞു.

കേറ്റ് വിൻസ്‌ലെറ്റിന്റെ അനുഭവം സിനിമയിലെ പ്രശസ്തിയുടെ ഇരുണ്ട വശം വെളിപ്പെടുത്തുന്നു. കഠിനാധ്വാനത്തിലൂടെയും പ്രതിഭയിലൂടെയും വിജയം നേടുന്ന താരങ്ങൾക്ക് പോലും, പ്രശസ്തി കാരണം സ്വകാര്യതയുടെ നഷ്ടം അനുഭവക്കണ്ടി വരുന്നു എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഇത്. 

Leave a Reply