വിഷാദരോഗം വലിയൊരു വില്ലനാണ്
വിഷാദ രോഗം മൂലം നരകിക്കുന്ന അനേകം പേർ നമ്മുടെ ഇടയിലുണ്ട് .
വിഷാദത്തിൽ തുടങ്ങി അത് പതുക്കെ
പല ശാരീരികമായ രോഗങ്ങളിലും
ചെന്നെത്തും.
ലോകത്ത് ഏകദേശം 20 ശതമാനത്തോളം വിഷാദരോഗികൾ ആത്മഹത്യ ചെയ്യുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു ,പക്ഷേ
ഇതിനെ നമുക്ക് സ്വാഭാവികമായിത്തന്നെ
ഫലപ്രദമായി നിയന്ത്രിച്ചു കൊണ്ടുവരാൻ കഴിയുന്നതാണ് എന്ന് നമ്മൾ മനസ്സിലാക്കണം.
ആദ്യമായി രോഗി തന്നെ ആഗ്രഹിക്കണം ഈ അവസ്ഥയിൽ നിന്ന് പുറത്തു വരാൻ .
അങ്ങനെ ഒരു സമീപനം ആദ്യം ഉണ്ടായാൽ പിന്നീട് ഈ രോഗത്തെ കീഴടക്കുവാൻ എളുപ്പമാണ്.
ആദ്യം നിങ്ങടെ ജീവിതശൈലി ,
ചിന്താഗതികൾ എന്നിവയിൽ
ഒരു പരിവർത്തനം ഉണ്ടാക്കാൻ ശ്രമിക്കണം.ജീവിതത്തോടുള്ള നമ്മുടെ സമീപനം മാറുമ്പോൾ തന്നെ
ഒരു പുതിയ മാനസികാവസ്ഥ നമുക്ക്
ലഭിക്കും .ഏതൊക്കെ രീതിയിൽ
അടിസ്ഥാനപരമായി നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകണമെന്ന് ഒന്നു നോക്കാം .
1. ദിനചര്യയകൾ ശീലമാക്കുക.
നിങ്ങൾ വിഷാദാവസ്ഥയിലാണെങ്കിൽ, നിങ്ങൾക്ക് ഒരു ദിനചര്യ ആവശ്യമാണെന്ന് യു സി എൽ എ-യിലെ ഡിപ്രഷൻ റിസർച്ച് ആൻഡ് ക്ലിനിക്ക് പ്രോഗ്രാമിന്റെ സൈക്യാട്രിസ്റ്റും ഡയറക്ടറുമായ
ഇയാൻ കുക്ക്, എംഡി പറയുന്നു.
വിഷാദം നിങ്ങളുടെ ജീവിതത്തിൽ നിന്ന് ചിട്ടകളെ ഇല്ലാതാക്കും. ദിനചര്യകൾ ക്രമീകരിക്കുന്നത് ജീവിതത്തിലെക്ക് മടങ്ങാൻ നിങ്ങളെ സഹായിക്കും.
2. ലക്ഷ്യങ്ങൾ ഉണ്ടാകണം
വിഷാദത്തിലായിരിക്കുമ്പോൾ, നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം.അത് നിങ്ങളെക്കുറിച്ച് മോശമായി ചിന്തിപ്പിക്കും. നിങ്ങൾക്കായി ദൈനംദിന ലക്ഷ്യങ്ങൾ സജ്ജമാക്കുക.
“വളരെ ചെറുതായി ആരംഭിക്കുക,” കുക്ക് പറയുന്നു.”നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രം ചെയ്യുക, ഉദാഹരണത്തിനു വീട്ടിലെ പാത്രങ്ങൾ കഴുകുന്നതു പോലെയുള്ളവ ”
നിങ്ങൾക്ക് സൗകര്യപ്രദം എന്ന് തോന്നാൻ തുടങ്ങുമ്പോൾ, കൂടുതൽ വെല്ലുവിളി നിറഞ്ഞ ലക്ഷ്യങ്ങൾ ഉൾപെടുത്താൻ കഴിയും.
3. വ്യായാമം ചെയ്യുക
വ്യായാമം എൻഡോർഫിൻസ് എന്നറിയപ്പെടുന്ന മനസ്സുഖം നൽകുന്ന ഹോർമോണുകളെ വർദ്ധിപ്പിക്കുന്നു. വിഷാദരോഗമുള്ള ആളുകൾക്ക് ഇത് ദീർഘകാലാടിസ്ഥാനത്തിലുള്ള ഗുണങ്ങൾ ഉണ്ടാക്കിയേക്കാം.ചിട്ടയായ വ്യായാമം തലച്ചോറിനെ പോസിറ്റീവ് വഴികളിൽ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും, കുക്ക് പറയുന്നു. ഇതിനു നിങ്ങൾ മാരത്തണുകൾ ഓടേണ്ടതില്ല. ആഴ്‌ചയിൽ കുറച്ച് തവണ നടക്കുന്നത് നല്ലതാണ്.
4. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
വിഷാദം പരിഹരിക്കുന്ന ഒരു മാന്ത്രിക ഭക്ഷണമില്ല. എന്നിരുന്നാലും, നിങ്ങൾ കഴിക്കുന്നത് നിരീക്ഷിക്കുന്നത് നല്ലതാണ്. വിഷാദം നിങ്ങളെ അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും
ഒമേഗ -3 ഫാറ്റി ആസിഡുകളും, ഫോളിക് ആസിഡും അടങ്ങിയ ഭക്ഷണങ്ങൾ വിഷാദം ലഘൂകരിക്കാൻ സഹായിക്കുമെന്നതിന് തെളിവുണ്ടെന്ന് കുക്ക് പറയുന്നു.
5. ആവശ്യത്തിന് ഉറങ്ങുക.
ഡിപ്രഷൻ ഉറക്കം ബുദ്ധിമുട്ടള്ളതാക്കും. വളരെ കുറച്ച് ഉറക്കം വിഷാദ രോഗം കൂടുതൽ വഷളാക്കും.
ഇത് പരിഹരിക്കാൻ നിങ്ങളുടെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾക്ക് ശ്രമിക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുക . നിങ്ങളുടെ കിടപ്പുമുറിയിൽ നിന്ന് കമ്പ്യൂട്ടറും ടിവിയും ഒഴിവാക്കുക. കാലക്രമേണ, നിങ്ങളുടെ ഉറക്കം മെച്ചപ്പെടുന്നതായി നിങ്ങൾ കാണാൻ സാധിക്കും.
6. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക.
നിങ്ങൾ വിഷാദാവസ്ഥയിലായിരിക്കുമ്പോൾ, ജീവിതത്തിൽ നിന്ന് പിന്മാറാനും വീട്ടിലും ജോലിസ്ഥലത്തും നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഉപേക്ഷിക്കാനും നിങ്ങൾ ആഗ്രഹിച്ചേക്കാം. അങ്ങനെ ചെയ്യരുത്. ഇടപഴകുന്നതും ദൈനംദിന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതും വിഷാദരോഗത്തെ പ്രതിരോധിക്കാൻ നിങ്ങളെ സഹായിക്കും.
7. പുതിയ എന്തെങ്കിലും ചെയ്യുക.
നിങ്ങൾ വിഷാദാവസ്ഥയിലായിരിക്കുമ്പോൾ, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ സ്വയം പ്രേരിപ്പിക്കുക. ഒരു യാത്ര പോകുക, ഒരു പുസ്തകം വായിക്കുക, സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയെല്ലാം നല്ലതാണ്
“വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ, തലച്ചോറിൽ രാസമാറ്റങ്ങളുണ്ടാവുന്നു,” കുക്ക് പറയുന്നു. “പുതിയ എന്തെങ്കിലും പരീക്ഷിക്കുന്നത് ആനന്ദം, ആസ്വാദനം, പഠനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഡോപാമിന്റെ അളവ് വർദ്ധിപ്പിക്കുന്നു”
8. മദ്യവും മറ്റ് ലഹരി വസ്തുക്കളും ഒഴിവാക്കുക.
വിഷാദരോഗമുള്ളവരിൽ ലഹരിവസ്തുക്കളുടെ ദുരുപയോഗം സാധാരണമാണ്. വിഷാദത്തിന്റെ ലക്ഷണങ്ങളെ നേരിടാൻ മദ്യം, മരിജുവാന, അല്ലെങ്കിൽ മറ്റ് മയക്കുമരുന്നുകൾ എന്നിവയിലേക്ക് മനുഷ്യർ തിരിയാൻ സാധ്യതയുണ്ട്. ദീർഘകാല മയക്കുമരുന്ന് ഉപയോഗം മസ്തിഷ്കത്തിന്റെ പ്രവർത്തന രീതിയെ മാറ്റിമറിക്കുകയും മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
നിങ്ങൾ വിഷാദത്തിലായിരിക്കുമ്പോൾ, ജീവിതം ആസ്വദിക്കാനുള്ള കഴിവ് നിങ്ങൾക്ക് നഷ്ടപ്പെടും, കുക്ക് പറയുന്നു. ജീവിതം ആസ്വദിക്കുവാൻ ഉള്ള വഴികൾ സ്വയം കണ്ടെത്തുക. കാലക്രമേണ, ഒരിക്കൽ രസകരമായിരുന്ന കാര്യങ്ങൾ വീണ്ടും രസകരമായി തോന്നും