സംസ്ഥാനത്തെ എല്ലാ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടഭീഷണിയുള്ള കെട്ടിടഭാഗങ്ങൾ വിദ്യാലയങ്ങൾ തുറക്കുന്നതിനു മുൻപ് പൊളിച്ചു നീക്കാൻ സർക്കാർ തീരുമാനമായി. പുതിയ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ള സ്കൂളുകളിലേക്കും ഈ നടപടികൾ വ്യാപിപ്പിക്കും, പണ്ട് നിർമിച്ച കെട്ടിടങ്ങൾ സാങ്കേതിക തടസ്സങ്ങളാൽ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.പഴയ കെട്ടിടങ്ങളുടെ അടുത്തുള്ള പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത അവസ്ഥയും നിലവിലുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം, ജില്ലാ കളക്ടർമാർ നിർദേശം നൽകുകയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈ കെട്ടിടങ്ങൾ നീക്കം ചെയ്യുകയും ചെയ്യും.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ്, പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പു മന്ത്രിമാർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്
അപകട സാധ്യതയുള്ള മരങ്ങളും, സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ നിന്ന് സ്കൂൾ കെട്ടിടങ്ങൾക്ക് മുകളിൽ വളർന്നിരിക്കുന്ന വൃക്ഷശാഖകളും മുറിച്ചുമാറ്റണമെന്ന് നിർദേശിച്ചിട്ടുണ്ട്. സ്കൂൾ പരിസരത്ത് പൂർണമായും സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടികൾ സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.
