വർക്കല – മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്ക് ഇന്ന് ഒരു നൂറ്റാണ്ട് തികഞ്ഞു.1925 മാര്‍ച്ച് 12ന് മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷം വർക്കല ശിവഗിരി മഠത്തിൽ നടന്നു
ആഘോഷത്തിന്റെ ഭാഗമായി, ഇരുവരും കൂടിക്കാഴ്ച നടത്തിയ വനജാക്ഷി മന്ദിരം “സമാഗമ ശതാബ്ദി സ്മാരക മ്യൂസിയം” ആയി പ്രഖ്യാപിച്ചു. ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി മ്യൂസിയം ഉദ്ഘാടനം ചെയ്തു. ഇതിൽ ഗാന്ധി-ഗുരു കൂടിക്കാഴ്ചയെ പ്രതിനിധീകരിക്കുന്ന രേഖാചിത്രങ്ങളും ചരിത്രഭാഷണങ്ങളുമടങ്ങിയിരിക്കുന്നു.
1925 മാർച്ച് 12-ന് ഉച്ചകഴിഞ്ഞ് 3 മൂന്നുമണിയോടുകൂടിയാണ് മഹാത്മാഗാന്ധി ശിവഗിരി മഠത്തിൽ ശ്രീനാരായണഗുരുദേവനെ സന്ദർശിക്കുന്നത്. ഗാന്ധിജി എത്തിയത് സി.രാജഗോപാലാചാരി, ഇ.വി. രാമസ്വാമി നായ്ക്കർ (പെരിയാർ), രാംദാസ് ഗാന്ധി, മഹാദേവ് ദേശായി എന്നിവർക്കൊപ്പം ആയിരുന്നു. വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകാൻ വൈക്കം സന്ദർശിച്ചതിനുശേഷമാണ് ഗാന്ധിജി ശിവഗിരി മഠത്തിൽ എത്തിയത്