ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള ചർച്ച വിവാദമായതിനെ തുടർന്ന് ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് ഇടതു ജനാധിപത്യ മുന്നണി (എൽഡിഎഫ്) നീക്കി. ജയരാജന് പകരം ടിപി രാമകൃഷ്ണനെ കൺവീനറായി നിയമിച്ചു.
ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ജയരാജൻ ബിജെപിയുമായി മൂന്ന് തവണ ചർച്ച നടത്തിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയതോടെയാണ് വിവാദമായത്. ജാവദേക്കറുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ സ്വഭാവമുള്ളതല്ലെന്നും അതിനാൽ പാർട്ടിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമുള്ള ജയരാജൻ്റെ വിശദീകരണം.