കണ്ണൂർ: ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുടുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം സ്വദേശി സി.വി. സുകുമാരൻ (60) ആണ് അപകടത്തിൽ മരിച്ചത്. ബസ് നന്നാക്കുന്നതിനായി രാവിലെ 8 മണിയോടെ സുകുമാരൻ റിപയർചെയ്യാനെത്തിയതായിരുന്നു.
ഭക്ഷണം കഴിക്കാൻ എത്താത്തത് കാരണം സംശയം തോന്നിയ അദ്ദേഹത്തിന്റെ മകന് തിരഞ്ഞെത്തിയപ്പോഴാണ് ദുരന്തം കണ്ടത്. രാവിലെ 10 മണിയോടെ ബസിന്റെ അടുത്ത് എത്തിയ മകന് അച്ഛനെ എയര്‍ സസ്പെൻഷനിടയില്‍ തല കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
