പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഓവുചാലിൽ അകപ്പെട്ട യുവാക്കൾക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ സ്വദേശികളായ ശ്രീഗൗതം, അരുൺ എന്നിവരാണ് മരണമടഞ്ഞത്. പാലക്കാട് ചിറ്റൂര്‍ പുഴയിൽ കുളിക്കാനിറങ്ങിയ പത്തംഗ വിദ്യാർത്ഥി സംഘത്തിലെ രണ്ട് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഷണ്മുഖം കോസ് വേയുടെ വശത്തുള്ള ഓവുചാലിൽ യുവാക്കൾ അകപ്പെടുകയായിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. സ്കൂബ സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു
മരണപട യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ് പോസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി
