തിരുവനന്തപുരം:
ആലുവയിൽ റെയില്‍വെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും പത്താം തീയതിയും ട്രെയിൻ സർവീസിൽ നിയന്ത്രണം ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു
ട്രെയിൻ സർവീസ് നിയന്ത്രണം ഉണ്ടാകുന്നതിനാൽ താഴെപ്പറയുന്ന ട്രെയിനുകൾ വൈകി ഓടുന്നതായിരിക്കും,
ഗോരഖ്പൂർ – തിരുവനന്തപുരം എക്സ്പ്രസ് (12511)
കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16308)
മംഗലാപുരം – തിരുവനന്തപുരം വന്ദേ ഭാരത് (20631)
തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരത് (20632)
സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230)
ജാംനഗർ – തിരുവനന്തപുരം എക്സ്പ്രസ് (19578)
ഇതോടൊപ്പം താഴെപ്പറയുന്ന ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു
പാലക്കാട് – എറണാകുളം മെമു (66609)
എറണാകുളം – പാലക്കാട് മെമു (66610)
യാത്രക്കാർ യാത്ര ആസൂത്രണം ചെയ്യുന്നതിന് മുമ്പ് റെയിൽവേ അധികൃതരുമായോ ഔദ്യോഗിക റെയിൽവേ വെബ്‌സൈറ്റുകളിലോ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പരിശോധിക്കണമെന്ന് നിർദ്ദേശിക്കുന്നു.
