You are currently viewing വിദേശ വിദ്യാർത്ഥികളെ എൻറോൾ ചെയ്യുന്നതിൽ നിന്ന് ഹാർവാർഡ് സർവ്വകലാശാലയെ വിലക്കി ട്രമ്പ് ഭരണകൂടം

വിദേശ വിദ്യാർത്ഥികളെ എൻറോൾ ചെയ്യുന്നതിൽ നിന്ന് ഹാർവാർഡ് സർവ്വകലാശാലയെ വിലക്കി ട്രമ്പ് ഭരണകൂടം

  • Post author:
  • Post category:World
  • Post comments:0 Comments

ഹാർവാർഡ് സർവകലാശാലയ്ക്കെതിരെ ട്രംപ് ഭരണകൂടം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് ഹാർവാർഡിന് ഇനി മുതൽ പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളെ എൻറോൾ ചെയ്യാൻ അനുമതി ഇല്ലെന്ന് പ്രഖ്യാപിച്ചു. നിലവിൽ പഠിക്കുന്ന ഏകദേശം 6,800 വിദേശ വിദ്യാർത്ഥികൾക്ക് മറ്റു സർവകലാശാലകളിലേക്ക് മാറാനോ അല്ലെങ്കിൽ അവരുടെ വിദ്യാർത്ഥി വിസ റദ്ദാകാനോ സാധ്യതയുണ്ട്.

ഇതിന്റെ പ്രധാന കാരണം ഹാർവാർഡ് സർവകലാശാല വിദേശ വിദ്യാർത്ഥികളുടെ വിവരങ്ങൾ സർക്കാർ ആവശ്യപ്പെട്ടതുപോലെ നൽകാത്തതും, ക്യാമ്പസിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർത്ഥികളുടെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതുമാണ്.

ഹാർവാർഡ് ഈ നടപടി നിയമവിരുദ്ധവും പ്രതികാരപരവുമാണെന്ന് പ്രതികരിച്ചിട്ടുണ്ട്. സർവകലാശാലയ്ക്ക് നൽകുന്ന ഫെഡറൽ ധനസഹായം (ഏകദേശം 2.3 ബില്യൺ ഡോളർ) ട്രംപ് ഭരണകൂടം നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം ഹാർവാർഡിലെ 27% അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കും.

Leave a Reply