You are currently viewing ട്രംപ്-മസ്ക് തർക്കം: ഇംപീച്ച് ചെയ്യണമെന്നു മസ്ക്

ട്രംപ്-മസ്ക് തർക്കം: ഇംപീച്ച് ചെയ്യണമെന്നു മസ്ക്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെസ്ല സിഇഒ ഇലോൺ മസ്കും തമ്മിലുള്ള ബന്ധം പൂർണ്ണമായും തകർന്നിരിക്കുകയാണ്. ട്രംപ് സർക്കാരിന്റെ പുതിയ നികുതി ബില്ല്, സർക്കാർ ചെലവുകൾ, വ്യാപാര നയങ്ങൾ എന്നിവയെതിരെ മസ്ക് ശക്തമായി വിമർശിച്ചതിനു പിന്നാലെയാണ് ഇരുവരും തുറന്ന പോരിൽ ഏർപ്പെട്ടത്.

ട്രംപ് തന്റെ പോത്തു സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത്, മസ്കിന്റെ കമ്പനികൾക്ക് നൽകുന്ന സർക്കാർ കരാറുകളും സബ്സിഡികളും അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അതിന് മറുപടിയായി, ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ക് എക്സ് (മുൻപ് ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. “ട്രംപിനെ ഇംപീച്ച് ചെയ്യണം, പകരം ജെഡി വാൻസ് വരണം.” എന്ന പോസ്റ്റിന് മസ്ക് “അതെ” എന്ന് പ്രതികരിക്കുകയും ചെയ്തു.


ഇതോടെ, ടെസ്ലയുടെ ഓഹരികൾ ഒരു ദിവസം കൊണ്ട് 14% ഇടിഞ്ഞു, ഏകദേശം 150 ബില്യൺ ഡോളറിന്റെ മൂല്യം നഷ്ടമായി. ട്രംപ്-മസ്ക് തർക്കം റിപ്പബ്ലിക്കൻ പാർട്ടിയിലെയും സിലിക്കൺ വാലിയിലെയും രാഷ്ട്രീയ ഭാവിയെയും ബാധിക്കുമെന്നാണു വിലയിരുത്തൽ.

മസ്ക് ട്രംപിനെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചു. ട്രംപ് ജെഫ്രി എപ്സ്റ്റെൻ ഫയലുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതാണ് ഫയലുകൾ പുറത്തുവിടാത്തതിന്റെ കാരണം എന്നും മസ്ക് ആരോപിച്ചു

റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിൽ ഭൂരിപക്ഷം നിലനിർത്തുന്നതിനാൽ ട്രംപിനെ ഇംപീച്ച് ചെയ്യാൻ സാധ്യത കുറവാണെങ്കിലും, ഈ പൊതു തർക്കം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.

Leave a Reply